യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: അടിപ്പാതയിൽ വെള്ളമുണ്ട്, തെന്നി വീഴല്ലേ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാലവർഷം ശക്തമായതോടെ കണ്ണൂർ റെയിൽ വേസ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ അടിപ്പാതയിൽ വെള്ളക്കെട്ട് ബുധൻ രാവിലെ നിരവധി യാത്രക്കാർ വെള്ളക്കെട്ടിൽ തെന്നിവീണു. സ്റ്റെപ്പുകൾക്ക് സമീപ ത്തെ ഭിത്തിയിൽ നിന്നാണ് വെള്ളം അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്നത്. ബുധൻ രാവിലെ സ്റ്റെപ്പുകൾക്ക് മുകളിലും അടിപ്പാതക്ക് അകത്തേക്കും വെള്ളക്കെട്ട് രൂക്ഷമായതോടെ ലഗേജുകളുമായി യാത്രക്കാർക്ക് നടക്കാൻ സാധിക്കാതായി. ട്രെയിൻ വരേണ്ട സമയത്ത് പലരും ധൃതിയിൽ നടന്നപ്പോൾ തെന്നിവീണ് പരിക്കേറ്റു. റെയിൽവേ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അടിപ്പാത അശാസ്ത്രീയമായാണ് നിർമ്മിച്ചതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. കാലവർഷം ശക്തമായാൽ അടിപ്പാതയിൽ വെള്ളക്കെട്ട് പതിവാണ്. മുൻ വർഷങ്ങളിൽ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളക്കെട്ട് നീക്കിയത്. അടിപ്പാതയിൽ വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിൽ ഇതുവഴി കടക്കരുത് എന്നും എൻജിനീയറിങ് വിഭാഗത്തെ ബന്ധപ്പെടണമെന്നും കാണിച്ച് രണ്ട് ഫോൺ നമ്പറുകൾ അടങ്ങുന്ന ഒരു ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ അധികൃതരെയും എൻജിനീയറിങ് വിഭാഗത്തെയും വിവരം അറിയിച്ചെങ്കിലും പരിഹാരം ഉണ്ടാവാറില്ല.വെള്ളക്കെട്ട് തടയാൻ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യമുയർന്നെങ്കിലും പരിഗണിച്ചിട്ടില്ല.

ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ട് മൂന്ന് പ്ലാറ്റ്ഫോമുകളിലേക്ക് എളുപ്പത്തിൽ എത്താനാണ് റെയിൽവേ അടിപ്പാത നിർമ്മിച്ചത്. രാവിലെയും വൈകിട്ടും സ്റ്റേഷനിൽ തിരക്കേറുന്ന സമയങ്ങളിൽ അടിപ്പാതയിലൂടെയാണ് കൂടുതൽ യാത്രക്കാർ പോകാറുള്ളത്. വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേ നടപടി സ്വീകരിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം കനക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha