മലയോരത്ത് ഭീതി പടര്‍ത്തി ബ്ലാക്ക് മാന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട് | ബ്ലാക്ക് മാൻ ഭീതി ഒഴിയാതെ ജില്ലയിലെ മലയോരം. തേര്‍ത്തല്ലിക്ക് പിന്നാലെ ആലക്കോട് രയരോം മൂന്നാം കുന്ന് പ്രദേശമാണ് ബ്ലാക്ക്മാൻ ഭീതിയിൽ കഴിയുന്നത്. പ്രദേശവാസികളും ആലക്കോട് പോലീസും ചേര്‍ന്ന് വ്യാപക പരിശോധന നടത്തിയെങ്കിലും അജ്ഞാത മനുഷ്യനെ കണ്ടെത്താനായില്ല.

കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ബ്ലാക്ക്മാൻ ഭീതിപരത്തുന്നത് മോഷണത്തിനും കഞ്ചാവ് വിൽപ്പനയ്ക്കും മറയായിട്ടാണെന്ന് പോലീസ്. ഒട്ടുമിക്ക ലഹരി വിൽപ്പനക്കാരും നാട്ടുകാരായ ഇൻഫോർമാർ മുഖേന പിടിയിലാകുന്ന സാഹചര്യത്തിൽ ഭീതിപരത്തി ആളുകളെ പുറത്തിറക്കാതിരിക്കാനുള്ള തന്ത്രമാണ് ബ്ലാക്ക്മാന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. ഈ സാഹചര്യം മോഷ്ടാക്കൾക്കും സാമൂഹ്യവിരുദ്ധ പ്രവൃത്തി നടത്തുന്നവർക്കും സഹായകരമാണെന്നും അനാവശ്യമായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ പിൻതിരിയണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

ആലക്കോട് തേര്‍ത്തല്ലി പ്രദേശത്തായിരുന്നു ആദ്യം രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം. പിന്നാലെ രയരോം മൂന്നാം കുന്ന് പ്രദേശങ്ങളിലും ബ്ലാക്ക് മാൻ പ്രത്യക്ഷപ്പെട്ടു. ഒന്നില്‍ കൂടുതല്‍ ആളുകൾ ഉണ്ടെന്നാണ് ഇപ്പോള്‍ പ്രദേശവാസികള്‍ പറയുന്നത്.

മുഖംമൂടി ധരിച്ച്‌ രാത്രിയില്‍ വീടുകളിൽ എത്തി വാതിലില്‍ മുട്ടി ഓടി മറയുന്നതാണ് ശൈലി. മുഖംമൂടി സംഘത്തെ പിടിക്കാൻ ഉറക്കമിളച്ച് കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാര്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തിനെ കണ്ടെത്താനായില്ല.

സന്ധ്യയാകുന്നതോടെ വീടിന് പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാര്‍. ആലക്കോട് പോലീസും രാത്രി കാലങ്ങളില്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha