വായനശാല ഉദ്ഘാടനവും ടി. ജി. പണിക്കർ അനുസ്മരണവും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി: കാക്കയങ്ങാട് വട്ടപ്പോയിൽ ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം ഉദ്ഘാടനവും ടി. ജി. പണിക്കർ വായനാ കോർണർ ഉദ്ഘാടനവും അനുസ്മരണവും പുസ്തക കൈമാറ്റവും നടന്നു.
ഡോ. വി. ശിവദാസൻ എം പി ഉദ്ഘാടനം ചെയ്തു.പി. പ്രമോദ് കുമാർ അധ്യക്ഷനായി. മനോഹരൻ കൈതപ്രം ടി. ജി. പണിക്കരെ അനുസ്മരിച്ചു.

വായന കോർണറിലേക്കുള്ള പുസ്തകങ്ങൾ ടി. പി. സുധാകരൻ കൈമാറി.വായനശാലയുടെ ആദ്യ മെമ്പർഷിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. ദാമോദരന് നൽകി.ആദ്യ പുസ്തക വിതരണം സംസ്ഥാന ലൈബ്രറി കൗൺസിലംഗം കെ. എ. ബഷീർ നിർവഹിച്ചു.
ടി. പ്രസന്ന,ഇ. കെ. സുഭാഷ്, ടി. വി. ശ്രീധരൻ,വി. വി. വത്സല, പി. സുജേഷ് കുമാർ, സിജു ഒതയോത്ത് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha