ഒമാൻ: സോഹാർ മലയാളി സംഘം ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. സോഹാർ മലബാർ പാരിസ് റെസ്റ്റോറൻ്റ് ഹാളിൽ വെച്ചായിരുന്നു അനുസ്മരണ യോഗം. സോഹാർ മലയാളി സംഘം പ്രസിഡൻ്റ് മനോജ്കുമാർ അധ്യക്ഷനായി. സാഹിത്യകാരൻ കെ.ആർ.പി വള്ളിക്കുന്നം മുഖ്യ പ്രഭാഷണം നിർവഹിച്ചു.
വൈകിട്ട് അഞ്ചര മണിമുതൽ ആരംഭിച്ച സംഗമത്തിൽ സോഹാറിലെ വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ റഹ്മാൻ (KMCC), റെജി വർഗീസ് (OICC), തമ്പാൻ (കൈരളി), സുനൈസ് സുലൈമാൻ (ICF), ലിൻസി സുഭാഷ് (മലയാളം മിഷൻ - സോഹാർ മേഖല), രാജൻ (WMF), രാജൻ പള്ളിയത്ത്,ജ്യോതി മുരളി, രാധികാ ജയൻ, മുരളി ദാസ്, വാസുദേവൻ എന്നിവർ അനുസ്മരണ പ്രഭാഷണവും നടത്തി. സോഹാർ മലയാളി സംഘം ജനറൽ സെക്രട്ടറി വാസുപിട്ടൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുനിൽകുമാർ നന്ദിയും അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു