തളിര് സ്കോളർഷിപ്പിന് അപേക്ഷിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പിന് 31 വരെ രജിസ്റ്റർ ചെയ്യാം. 16 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് തളിര്‌ പദ്ധതിയിലൂടെ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ), സീനിയർ (എട്ട്, ഒൻപത്, പത്ത് ക്ലാസുകൾ) വിഭാഗങ്ങളിലായി ഓരോ ജില്ലയിലും 160 പേർക്ക് സ്കോളർഷിപ്പും സർട്ടിഫിക്കറ്റും ലഭിക്കും.

ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ആദ്യ 30 സ്ഥാനത്ത് എത്തുന്നവർക്ക് 1000 രൂപയും പിന്നീട് വരുന്ന 50 സ്ഥാനക്കാർക്ക് 500 രൂപയും ലഭിക്കും. സംസ്ഥാന തലത്തിൽ ഇരുവിഭാഗത്തിലും ആദ്യ മൂന്ന്‌ സ്ഥാനക്കാർക്ക് 10,000, 5000, 3000 രൂപ എന്നിങ്ങനെയാണ് സ്കോളർഷിപ്പ് തുക.

നവംബറിൽ ജില്ലാതല പരീക്ഷയും ഡിസംബറിൽ സംസ്ഥാനതല പരീക്ഷയും നടക്കും. ജില്ലാതലത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർഥിയെയാണ് സംസ്ഥാന തലത്തിൽ പങ്കെടുപ്പിക്കുക. 100 കുട്ടികളിൽ കൂടുതൽ തളിര് സ്കോളർഷിപ്പിന്‌ ചേരുന്ന സ്കൂളുകൾക്ക് 1000 രൂപയുടെ പുസ്തകങ്ങളും ലഭിക്കും.

scholarship.ksicl.kerala.gov.in/ എന്ന സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: 8547971483, 0471 2333790.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha