എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി ചെയ്തു വരുന്നതിനിടയിൽ തൊട്ടടയിലേക്ക് വാഹനം പോകുമ്പോൾ റോഡ് അരികിൽ അസ്വഭാവികമായി പാർക്ക് ചെയ്ത കാർ കാണുകയും തുടർന്ന് കാറിനരികിലെത്തി പരിശോധിക്കുന്നതിനിടയിൽ കാറിനകത്ത് ഡ്രൈവർ സീറ്റിലായി അനക്കമില്ലാതെ കിടക്കുന്നയാളെ കാണുകയുമായിരുന്നു. പിന്നീട് കുറെയേറെ പരിശ്രമിച്ചിട്ടും ആളെ വിളിച്ചുണർത്തുവാനോ വാഹനം തുറക്കുവാനോ സാധിക്കാത്തതിനാൽ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിളിച്ചറിക്കുകയും ആളെ കാണാത്തതിനാൽ തിരഞ്ഞെത്തിയ ബന്ധുകളുടെ സമ്മതത്തോടെ പോലീസും ഫെയർ ഫോർസും ചേർന്ന് വാഹനത്തിന്റെ ഗ്ലാസ് തകർക്കുകയും ആളെ അപ്പോൾ തന്നെ അതെ വാഹനത്തിൽ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസറായ അജേഷ് രാജ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹത്തെ ICU വിൽ പ്രവേശിപ്പിച്ചു. 19.07.2023 രാത്രി 12 മണിയോടെയാണ് സംഭവം.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു