മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ പദ്ധതികള്‍; കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതി ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാലിന്യ സംസ്‌കരണത്തിനായി കൂടുതല്‍ പദ്ധതികള്‍ ഉള്‍പെടുത്തി 2023-24 വര്‍ഷത്തെ കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതി ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ച്‌ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു.
സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് അംഗീകാരം നല്‍കി.

നിലവിലുള്ള മൂന്ന് പദ്ധതികള്‍ ഭേദഗതി ചെയ്യുന്നതിനും 13 പുതിയ പദ്ധതികള്‍ ഉള്‍പെടുത്തുന്നതിനും, മൂന്ന് പദ്ധതികള്‍ ഒഴിവാക്കുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പുതിയ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 37,50,000 രൂപയുടെ പദ്ധതികളും, കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും കോര്‍പറേഷന് പുറത്ത് ഭൂമി ലഭ്യമാക്കിയവരുമായ ആളുകള്‍ക്ക് വീട് നിര്‍മിക്കുന്നതിനുവേണ്ടി ഒരു കോടി 66 ലക്ഷം രൂപയുടെ പദ്ധതികളും, കൊറ്റാളി, തളാപ്പ് എന്നിവിടങ്ങളില്‍ ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതിന് ഏഴു ലക്ഷം രൂപ വീതമുള്ള പദ്ധതികളും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 65 ലക്ഷം രൂപയുടെ പദ്ധതികളും, പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ പദ്ധതികളും വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമത്തിലും വംശീയ ലഹളയിലും കൗണ്‍സില്‍ യോഗം പ്രതിഷേധിക്കുകയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha