കണ്ണൂർ: ഏറെക്കാലമായി പൂട്ടിയിട്ട കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. ട്രോമാ കെയറിനാണ് നടത്തിപ്പ് ചുമതല. നിർമാണ പ്രവൃത്തി പൂർത്തിയായി. ജില്ല വികസന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച വിവരം അധികൃതർ അറിയിച്ചത്. പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ആരംഭിക്കാൻ രണ്ട് മാസം മുമ്പാണ് റെയിൽവേ അനുമതി ലഭിച്ചത്.
ധാരണപത്രം റെയിൽവേ അംഗീകരിച്ച മുറക്കാണ് പ്രവർത്തനം ആരംഭിക്കുന്നത്. പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ ഫെബ്രുവരി ആദ്യവാരം തുറക്കാൻ ഈ വർഷം ആദ്യം കലക്ടർ നിർദേശിച്ചിരുന്നു. എന്നാൽ ഇത് നീണ്ടുപോവുകയായിരുന്നു. കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും തമ്മിൽ യാത്രക്കൂലി സംബന്ധിച്ച തർക്കം പതിവായിരുന്നു. തോന്നിയതുപോലെ കൂലി വാങ്ങുന്നതായും പരാതിയുണ്ട്. രാത്രിയിലടക്കം സ്റ്റേഷനിൽ എത്തുന്നവർക്ക് കൗണ്ടർ ആശ്വാസമാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു