ബസ് കാത്തിരിപ്പ് കേന്ദ്രം സ്വകാര്യ വ്യക്തി പൊളിച്ചുമാറ്റി; പകരം സ്ഥാപിച്ചത് ഉപകാരപ്രദമല്ലെന്ന് ആക്ഷേപം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെ​റു​പു​ഴ: ചെ​റു​പു​ഴ-​പ​യ്യ​ന്നൂ​ർ റോ​ഡി​ൽ കാ​രോ​ക്കോ​ട് ട്ര​ഷ​റി​ക്ക് സ​മീ​പ​മു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം സ്വ​കാ​ര്യ വ്യ​ക്തി പൊ​ളി​ച്ചു​നീ​ക്കി. പ​ക​രം സ്ഥാ​പി​ച്ച​ത് വ​ള​രെ ചെ​റി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം.

പ​തി​നൊ​ന്ന​ടി വീ​തി​യു​ള്ള ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. ചെ​റു​പു​ഴ മേ​ലെ ബ​സാ​റി​നും കാ​ക്ക​യം​ചാ​ലി​നു​മി​ട​യി​ലു​ള്ള ഏ​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​മാ​ണ് പൊ​ളി​ച്ചു നീ​ക്കി​യ​ത്.

സ്വ​കാ​ര്യ വ്യ​ക്തി പ​ണി​ത പു​തി​യ കെ​ട്ടി​ട​ത്തി​നെ മ​റ​യ്ക്കു​ന്ന​താ​യ​തി​നാ​ലാ​ണ് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ച​ത്.

പ്ര​ദേ​ശ​ത്തെ ഒ​രു സ്വാ​ശ്ര​യ സം​ഘം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച​താ​യി​രു​ന്നു ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം. കാ​ത്തി​രി​പ്പ് കേ​ന്ദ്രം മാ​റ്റു​ന്ന​തി​ൽ സ്വാ​ശ്ര​യ സം​ഘ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി​യി​രു​ന്നു.

ആ​ധു​നി​ക​രീ​തി​യി​ൽ അ​തേ വ​ലി​പ്പ​ത്തി​ൽ ന​ല്ല ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പ​ണി​യു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം കേ​വ​ലം ര​ണ്ടു​പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന ഒ​രു റെ​ഡി​മെ​യ്ഡ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​റ​ക്കി വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ വ്യാ​പ​ക പ​രാ​തി​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha