പെരുമ്പടവ്: വാണിജ്യ-വ്യവസായ സംരംഭങ്ങൾക്ക് നല്കിയിട്ടുള്ള ഇളവുകൾ ചെറുകിട വ്യാപാര മേഖലയ്ക്കും നല്കാൻ സർക്കാർ തയാറാകണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി.
വ്യാപാരി വ്യവസായി ഏകോപന സമിതി മാതമംഗലം യൂണിറ്റ് ജനറൽബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.പി. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു.
അന്തരിച്ച യൂണിറ്റ് അംഗത്തിന്റെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായം എരമം- കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ നിർവഹിച്ചു. അംഗങ്ങളുടെ മക്കളിൽ നിന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും നടന്നു.
ജില്ലാ ട്രഷറർ എം.പി. തിലകൻ, ആശ്രയ പദ്ധതി കൺവീനർ കെ.യു. വിജയകുമാർ, കെ. ബാബുരാജ്, ടി.പി. മുഹമ്മദ് കുഞ്ഞിഹാജി, രമേശൻ ഹരിത, പി.കെ. അബ്ദുൾ ഖാദർ മൗലവി, കെ.കെ. സൈദലി, എം. ജനാർദനൻ, വി.കെ. കുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു.
Advertisement
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു