പരിയാരം: ബസില്‍ സഞ്ചരിക്കവെ തൊട്ടടുത്തിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ റിട്ട. അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. മാതമംഗലം ചെമ്പാട് ഇബ്രാഹിംകുട്ടി(56)നെയാണ് പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം കക്കറയിലേക്ക് പോകുന്ന ബസിലായിരുന്നു സംഭവം.
ബസ് കണ്ടോന്താറില്‍ എത്തിയപ്പോഴാണ് അധ്യാപകന്‍ ഉപദ്രവിച്ചത്. പെണ്‍കുട്ടി ബഹളംവെച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവം നടന്നത് പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഇബ്രാഹിംകുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു