മണിപ്പൂർ വിഷയത്തിൽ പ്രതിഷേധം അറിയിച്ചു കൊണ്ട് തേർത്തല്ലിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തേർത്തല്ലി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുക എന്ന ദേശീയ വിഷയത്തിൽ എൽ ഡി എഫ് തേർത്തല്ലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ജൂലൈ 13 വൈകുന്നേരം 5 മണിക്ക് തേർത്തല്ലി ടൗൺ മധ്യത്തിൽ ആരംഭിച്ച ചടങ്ങിൽ സഖാവ് വി ജി സോമൻ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സന്ദേശം പകർന്നു. സഖാവ് സാജു ജോസഫ്, സഖാവ് ജെയ്മി ജോർജ്ജ് എന്നിവരും പ്രസംഗിച്ചു.

ജനസംഖ്യയില്‍ 53 ശതമാനം വരുന്ന മെയ്തെയ് വിഭാഗക്കാരും കുക്കികളുള്‍പ്പെടെയുള്ള ഇതര ഗോത്രവര്‍ഗ്ഗങ്ങളും തമ്മിലാണ് വര്‍ഗ്ഗീയ സംഘര്‍ഷം രൂക്ഷമായത്. മെയ് ഏഴുവരെയുള്ള കണക്കുകളനുസരിച്ച് 50 ഇൽ അധികം പേർ സംഘര്‍ഷങ്ങളില്‍ മരിച്ചു. 23,000 ത്തോളം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ക്ഷേത്രങ്ങളും ചര്‍ച്ചുകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തീവെച്ചു നശിപ്പിക്കപ്പെട്ടു എന്നതും വളരെ വേദനജനകമായ വസ്തുതയാണ് എന്നത് ചടങ്ങിൽ ഓർമപ്പെടുത്തി.

രാജ്യത്തിന്റെ ഐക്യവും വൈവിധ്യങ്ങളും സംരക്ഷിക്കാൻ മുൻകൈ എടുത്തുകൊണ്ടും മത സൗഹാർദ്ദം നിലനിർത്തുവാനും മണിപ്പൂർ കലാപത്തിൽ സമാധാനം പുനഃസ്ഥാപിപ്പിക്കാൻ ഉള്ള നടപടികൾ കൈകൊള്ളേണ്ടത് വളരെ അത്യാവശശ്യം ആണെന്നും മോദി സർക്കാരിന്റെ വർഗീയ മുന്നേറ്റങ്ങൾ ഉപേക്ഷിക്കണം എന്നും ചടങ്ങിൽ ഉന്നയിച്ചു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha