കൂത്തുപറമ്പ് : ഓവുചാലിനു മുകളിലുള്ള സ്ലാബിന്റെ വശങ്ങളിൽ കൈവരി സ്ഥാപിക്കാത്തത് അപകട ഭീഷണിയാകുന്നു.
കോട്ടയം അങ്ങാടി മുതൽ പുറക്കളം പോസ്റ്റോഫീസ് വരെയുള്ള ഭാഗത്താണിത്. കോട്ടയം മലബാർ ജി. എച്ച്. എസ്.എസ്, ഇൽഫത്തുൽ ഇസ്ലാം മദ്രസ തുടങ്ങിയ സ്ഥാപനങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡാണ് കോട്ടയം അങ്ങാടി.
ഓവുചാലിന്റെ സ്ലാബിന്റെ വശങ്ങളിൽ കൈവരികൾ സ്ഥാപിക്കുകയാണെങ്കിൽ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും കൈവരികൾ ക്കുള്ളിലൂടെ യാത്ര ചെയ്യുന്നത് എളുപ്പവും സുരക്ഷിതവുമാകും.
വിദ്യാർത്ഥികൾ സ്കൂളിലേക്ക് വരുമ്പോഴും പോകുമ്പോഴും റോഡിന്റെ ഇരുവശങ്ങളിലൂടെ നടക്കുന്നത് അപകടങ്ങൾ ഉണ്ടാക്കുകയും വാഹന ഉടമകളും വിദ്യാർത്ഥികളും തമ്മിൽ തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതായി നാട്ടുകാർ പറയുന്നു. റോഡ് നവീകരണത്തിന് ശേഷം വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നത് അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ ഇവ ഒഴിവാക്കുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു