എളയാവൂരില്‍ ഉറുമി വീശി യുവാവിനെ പരിക്കേല്‍പ്പിച്ച കേസിലെ രണ്ടാം പ്രതി അറസ്റ്റില്‍​​​​​​​

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ :കഴിഞ്ഞ വിഷുദിനത്തില്‍ എളയാവൂര്‍ സൗത്ത് മുച്ചിലോട്ട് കാവിന് സമീപമുണ്ടായ സംഘര്‍ഷത്തിനിടെ ഉറുമി വീശി ആക്രമണം നടത്തിയ കേസിലെ രണ്ടാം പ്രതിയെയും കണ്ണൂര്‍ ടൗണ്‍ പൊലിസ് എളയാവൂരില്‍ നിന്നും അറസ്റ്റു ചെയ്തു.

മൗവ്വഞ്ചേരി മാവിച്ചേരിയിലെ എന്‍.കെ താജുദ്ദീനെയാണ് എസ്.ഐ വില്‍സണ്‍ ജോസഫും സംഘവും പിടികൂടിയത്. കേസിലെ ഒന്നും മൂന്നും പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു. താജുദ്ദീന്‍ ഉറുമി വീശിയപ്പോള്‍ അവിടെയുണ്ടായിരുന്ന ഫിറോഷിന് പരിക്കേറ്റിരുന്നു. ഫിറോഷിന്റെ പരാതിയില്‍ വിനീത്, താജുദ്ദീന്‍, ശരത്ത് എന്നിവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിരുന്നത്. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha