സൗജന്യ നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങൾ; അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാടശേഖര സമിതികള്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാര്‍ഷിക യന്ത്രങ്ങള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുന്നു.

നടീല്‍ യന്ത്രം, മെതി യന്ത്രം, സ്പ്രേയറുകള്‍, ടില്ലര്‍ എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കാര്‍ഷിക യന്ത്രങ്ങള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ യന്ത്രങ്ങള്‍ ലഭിച്ചവര്‍ക്ക് അവയൊഴികെ ഉളള മറ്റ് യന്ത്രങ്ങള്‍ക്ക് വീണ്ടും അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെട്ടാല്‍ ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തില്‍ മുന്‍കൂറായി അടക്കണം. അപേക്ഷാ ഫോറം കൃഷി ഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും.

കൂടാതെ ജില്ലാ പഞ്ചായത്ത് വെബ്സൈറ്റായ lsgkerala.gov.in/kannurലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം കൃഷി ഓഫീസറുടെ സാക്ഷ്യപത്രം അടക്കം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോക്കനട്ട് നഴ്സറി പാലയാട്, കണ്ണൂര്‍ – 670661 എന്ന വിലാസത്തില്‍ ആഗസ്ത് 18നകം സമര്‍പ്പിക്കണം.

ഫോണ്‍: 9383472050, 9383472051, 9383472052

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha