ഇത്രയും കാലത്തെ പൊതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊച്ചി: ഇത്രയും കാലത്തെ പൊതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖവും ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. ഉമ്മന്‍ ചാണ്ടിയില്ലായിരുന്നെങ്കില്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. എല്ലാം തുറന്നു പറയുന്ന സുഹൃത്തായിരുന്നു. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ലായിരുന്നെന്നും ആന്റണി പറഞ്ഞു. 
സംസ്ഥാനത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും കോണ്‍ഗ്രസിനും യു.ഡി.എഫിനുമെല്ലാം വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. തനിക്കെന്നപോലെ തന്റെ കുടുംബത്തിനും ഉണ്ടായിട്ടുള്ള ഏറ്റവും വലിയ നഷ്ടമാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗമെന്നും ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയില്ലായിരുന്നെങ്കില്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കില്ലായിരുന്നു. ഉമ്മന്‍ ചാണ്ടിയും ഭാര്യയുമാണ് തന്റെ കുടുംബജീവിതത്തിന് കാരണക്കാരന്‍. തന്റെ ഭാര്യയെ കണ്ടെത്തിയത് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയാണ്. 
കേരളം കണ്ട ഏറ്റവും വലിയ ജനകീയ നായകന്മാരില്‍ ഒരാളാണ് ഉമ്മന്‍ ചാണ്ടി. ഊണിലും ഉറക്കിലും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത് ജനങ്ങളെ എങ്ങനെ സഹായിക്കാമെന്നതായിരുന്നു. സഹായം തേടിയെത്തുന്ന ആരെയും നിരാശരായി മടക്കി അയച്ചിരുന്നില്ല. രോഗക്കിടക്കയില്‍ പോലും സഹായം തേടിയെത്തുന്നവരെ എങ്ങനെ സഹായിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ജനങ്ങളെ സ്‌നേഹിച്ച പൊതുപ്രവര്‍ത്തകനായിരുന്നു. 
കേരളത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത ഭരണാധികാരികളിലൊരാളായിരുന്നു അദ്ദേഹം. കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, യു.ഡി.എഫ്. എന്നിവയെ ശക്തിപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത സുഹൃത്താണ് അദ്ദേഹം. 1962 മുതല്‍ വിദ്യാര്‍ഥി രാഷ്ട്രീയക്കാലം തൊട്ട് ഏറ്റവും അടുത്ത സുഹൃത്താണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. 

 
എല്ലാം തുറന്നു പറയുന്ന സുഹൃത്താണ് അദ്ദേഹം. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ല. എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ടായിരുന്നു. ഹൃദയം തുറന്ന് സംസാരിച്ച സുഹൃത്തായിരുന്നെന്നും ആന്റണി പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha