കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊട്ടിയൂർ പാൽചുരത്ത് ആശ്രമം ജംഗ്ഷന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടത്തിൽ പെട്ടു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. വയനാട് കമ്പളക്കാടു നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന KL 19-5155 നമ്പർ ലോറിയാണ് അപകടത്തിൽ പെട്ടത്.

ബോയ്സ് ടൗൺ കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു. വാഹനത്തിൽ ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ബിന്ദുലാൽ (54) ആയിരുന്നു ഡ്രൈവർ.

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha