അച്ഛന്റെ മരണശേഷം വീട്ടിലെത്തിയത് മായാതെ മനസിലുണ്ട്’: ബിനീഷ് കോടിയേരി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

‘അച്ഛന്റെ മരണശേഷം വീട്ടിലെത്തിയത് മായാതെ മനസിലുണ്ട്’: ബിനീഷ് കോടിയേരി

കണ്ണൂർ: ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്നയാളാണ് ഉമ്മൻചാണ്ടിയെന്നും കോടിയേരിയോട് അത്രമേൽ സൗഹൃദം കാത്തുസൂക്ഷിച്ച നേതാവാണെന്നും ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു.

കോടിയേരി ബാലകൃഷ്മന്റെ മരണശേഷം ഉമ്മൻചാണ്ടി വീട്ടിലെത്തി ആശ്വസിപ്പിച്ചതും ബിനീഷ് ഓർക്കുന്നു. കൂടുതൽ എഴുതണമെന്നുണ്ടെങ്കിലും വാക്കുകൾ മുറിഞ്ഞുപോകുന്നുവെന്നും ബിനീഷ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മൻ ചാണ്ടി അങ്കിൾ…

അച്ഛന്റെ മരണശേഷം വീട്ടിൽ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സിൽ വരുന്നു. അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ്. അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത്. കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകൾ മുറിഞ്ഞു പോകുന്നു. കോൺഗ്രസിലെ ജനകീയൻ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഞങ്ങൾക്ക് മറക്കാനാവാത്ത വ്യക്തിത്വം. കുടുംബത്തിന്റെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha