കണ്ണൂരാൻ വാർത്ത സ്മരണിക പുരസ്കാരത്തിന് മക്തബ് പത്രാധിപൻ എം.കെ. മനോഹരൻ അർഹനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ: കണ്ണൂരാൻ വാർത്ത സ്വാതന്ത്ര്യദിനത്തിൽ നൽകുന്ന സ്മരണിക പുരസ്കാരത്തിന് തളിപ്പറമ്പിലെ പ്രാദേശിക സായാഹ്ന ദിനപത്രം പത്രാധിപൻ മനോഹരൻ മക്തബ് അർഹനായി.

മൂന്ന് പതിറ്റാണ്ടിലേറെയായി തളിപ്പറമ്പിലെ സാംസ്കാരിക- സാമൂഹിക - പത്ര മേഖലയിൽ പ്രവർത്തിക്കുന്ന മനോഹരൻ തളിപ്പറമ്പ് ചെറുതും വലുതുമായ നിരവധി പ്രാദേശിക വാർത്തകൾ പൊതുജന മധ്യത്തിൽ എത്തിച്ചിട്ടുണ്ട്.

എം.കെ.മനോഹരൻ തളിപ്പറമ്പ

1960 ൽ ജനനം. ദേശാഭിമാനി ബാലസഘത്തിലൂടെ പൊതുപ്രവത്തനം ആരംഭിച്ചു. 1976 ൽ ബാലസംഘത്തിന്റെ തളിപ്പറമ്പ ബ്ലോക്ക്‌ പ്രസിഡണ്ടായി പ്രവർത്തിച്ചു. SFI യുടെയും DYFI യുടെയും ഭാരാവഹിയുമായിരുന്നു.

1985 ൽ MVR നൊപ്പം CPM വിട്ടു.1989 ൽ KSYF കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1994 ൽ
മക്തബ് പത്രം തുടങ്ങി. 29 വർഷമായി പത്രപ്രവർത്തകനായി ജോലി നോക്കുന്നു. ചെറിയ ഇടവേളകൾ ഒഴിച്ചാൽ 20 വർഷത്തിലധികം തളിപ്പറമ്പ പ്രസ്ഫോറം പ്രസിഡന്റ് / സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു.

ജയിംസ് മാത്യു MLAയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ ജനകീയ വികസന സമിതി രൂപികരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യാപാരികളും അടങ്ങിയ ഈ സമിതിയാണ് ചിറവക്ക് മുതൽ തൃച്ഛബരം പൂക്കോത്ത് നടവരെ NH വീതി കൂട്ടി 5 കോടി ചിലവഴിച്ച് മെക്കാഡം ടാറിങ്ങ് പ്രവർത്തി ചെയ്തത്. കൂടാതെ ഒട്ടേറെ വികസന പ്രവത്തനങ്ങളും നടത്തി.

ജില്ലയിലെ ഏറ്റവും വലിയ പാലിയേറ്റിവ് യൂണിറ്റായ സജീവിനിയുടെ ചെയർമാനായി പ്രവർത്തിച്ചു. ഇപ്പോൾ അതിന്റെ പി.ആർ.ഒ ആയി സ്ഥാനം വഹിക്കുന്നു. 29 വർഷത്തിനിടയിൽ ഒട്ടേറെ വാർത്തകൾ കണ്ടെത്തിയിട്ടുണ്ട്.

ഭാര്യ: ലതകുമാരി. മകൾ ഡോ.നീതു മനോഹരൻ, ദുബായിയിൽ പ്രാക്ടീസ് ചെയ്യുന്നു. നീതുവിന്റെ ഭർത്താവ് വിമൽകുമാർ UAEയിൽ സ്വന്തമായി ബിസിനസ് നടത്തുന്നു.

രാജ രാജേശ്വര ക്ഷേത്രത്തിന് സമീപമാണ് താമസം. ഇവിടെ ഒരു സ്വാശ്രയസംഘം രൂപികരിച്ചു. സ്വന്തമായി വാങ്ങിയ സ്ഥലത്ത് പകൽ വീടിനായി നിലവിൽ കെട്ടിടപ്പണി ആരംഭിച്ചിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha