കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃ പരിശോധനയുമായി ബന്ധപ്പെട്ട് ജൂലൈ 10 മുതൽ ആഗസ്ത് 17 വരെ തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 11 മുതൽ ഉച്ചക്ക് 12 വരെ വാഹനങ്ങളും രേഖകളും പരിശോധന നടത്തും.
കോർപ്പറേഷൻ പരിധിയിൽ പാർക്കിങ് നമ്പർ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥർ വാഹനങ്ങൾ ഹാജരാക്കേണ്ടതാണ്. പാർക്കിങ് നമ്പർ 2701 മുകളിൽ കണ്ണൂർ ടൗൺ പാർക്കിങ് പ്ലേസ് പെർമിറ്റിൽ എഴുതി കിട്ടിയവർ മാത്രം 25, 27 തീയതികളിൽ വാഹനം സഹിതം ഹാജരാകണം.
തീയതി, പാർക്കിങ് നമ്പർ എന്ന ക്രമത്തിൽ.
ജൂലൈ 10 - ഒന്ന് മുതൽ 300 വരെ.
ജൂലൈ 11 -301 മുതൽ 600 വരെ.
ജൂലൈ 13-601 മുതൽ 900 വരെ.
ജൂലൈ 14-901 മുതൽ 1200 വരെ.
ജൂലൈ 18-1201 മുതൽ 1500 വരെ.
ജൂലൈ 20-1501 മുതൽ 1800 വരെ.
ജൂലൈ 21-1801 മുതൽ 2100 വരെ.
ജൂലൈ 24-2101 മുതൽ 2400 വരെ.
ജൂലൈ 25-2401 മുതൽ 2700 വരെ.
ജൂലൈ 27- 2701 മുതൽ 3500 വരെ.
ജൂലൈ 31-3501 ന് മുകളിൽ പാർക്കിങ് നമ്പറുള്ള വാഹനങ്ങൾ.
ആഗസ്ത് ഒന്ന്-2701 മുതൽ 2900 വരെ.
ആഗസ്ത് മൂന്ന്-2901 മുതൽ 3100 വരെ.
ആഗസ്ത് നാല്-3101 മുതൽ 3300 വരെ.
ആഗസ്ത് ഏഴ്-3301 മുതൽ 3500 വരെ.
ആഗസ്ത് എട്ട് -3501 മുതൽ 3700 വരെ
ആഗസ്ത് 10 - 3701 മുതൽ 3900 വരെ.
ആഗസ്ത് 11-3901 മുതൽ 4100 വരെ.
ആഗസ്ത് 14 - 4101 മുതൽ 4300 വരെ. 17 - 4301 മുതൽ പാർക്കിങ് നമ്പറുള്ള വാഹനങ്ങൾ.
കണ്ണൂർ ടൗൺ പാർക്കിങ് ഉള്ള വണ്ടികൾ മാത്രം മുൻഭാഗത്ത് ഗ്ലാസ് ഫ്രെയിം മുതൽ താഴോട്ട് 40 സെ.മീ മഞ്ഞനിറം അടിച്ചിരിക്കണം. കൂടാതെ കോർപ്പറേഷൻ എബ്ലം വരച്ച് പാർക്കിങ് നമ്പർ രേഖപ്പെടുത്തണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു