ഉളിക്കൽ : പഞ്ചായത്ത് പരിധിയിൽ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഉളിക്കൽ വെസ്റ്റ്, തേർമല വാർഡുകളിലാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. ഒരാൾ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എലിപ്പനി സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് അധികൃതർ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പഞ്ചായത്തിലെ 20 വാർഡുകളിലും ക്ലാസുകൾ നടത്തി ലഘുലേഖകൾ വിതരണം ചെയ്തു.
കാർഷിക ജോലി ചെയ്യുന്നവരും മീൻ പിടിക്കാൻ പോകുന്നവരും ക്ഷീര കർഷകരും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇത്തരം തൊഴിലിൽ ഏർപ്പെടുന്നവർ ആഴ്ചയിൽ ഒരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്നും ഗുളിക സൗജന്യമായി ലഭിക്കും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉൾപ്പെടെ നിലവിൽ ഗുളിക നൽകി വരുന്നുണ്ട്. പനി വന്നാൽ സ്വയം ചികിത്സ നടത്തരുതെന്നും ആശുപത്രിയിൽ ചികിത്സ തേടണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു