മലബാറിന്റെ മരുത്വാമല എന്നറിയപ്പെടുന്ന ചെറുപുഴ പഞ്ചായത്തിലെ തിരുമേനി കാവേരികുളം ദേവീക്ഷേത്രം ശിവഗിരി മഠം ഏറ്റെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ചെറുപുഴ: മലബാറിന്റെ മരുത്വാമല എന്നറിയപ്പെടുന്ന ചെറുപുഴ പഞ്ചായത്തിലെ തിരുമേനി കോറാളി കാവേരികുളം ദേവീക്ഷേത്രം ശിവഗിരി മഠം ഏറ്റെടുത്തതിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സംപൂജ്യ ശുഭാംഖാനന്ദ സ്വാമികൾ, സ്വാമി സുരേശ്വരാനന്ദ, സ്വാമിപ്രേമാനന്ദ, ശിവഗിരി മഠത്തിന്റെ ലീഗൽ അഡ്വൈസർ സെമിൻ ഓഫീസർ സന്ദർശിച്ചു.

ഇതിന്റെ ഭാഗമായി ഇ.ബി അരുണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശുഭാംഖാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് സ്വാമി സുരേശ്വരാനന്ദ സ്വാമി പ്രേമാനന്ദ, സ്വാമി സാധു വിനോദ്, പഞ്ചായത്ത് മെമ്പർ പ്രവീൺ എം, എസ് പ്രസാദ് എന്നിവർ സംസാരിച്ചു.

കൂടാതെ പ്രദേശവാസിയായ ഫോട്ടോഗ്രാഫർ സണ്ണി പതിയിലിനെ ധർമ്മ സംഘം സെക്രട്ടറി ശുഭാഗാനന്ദ സ്വാമികൾ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി സുനിൽ പേപ്പതി സ്വാഗതവും, പ്രസിഡന്റ് അപ്പുകുട്ട കുറുപ്പ് കാർത്തികപള്ളി, സംസാരിച്ചു. കമ്മറ്റി അംഗം സനീഷ് നന്ദി പറഞ്ഞു. സമീപപ്രദേശത്തെ ആരാധനാലയങ്ങളുടെ ഭാരവാഹികളും, നാട്ടുകാരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.


Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha