കേളകം : വളയംചാൽ, തുള്ളൽ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് നേതൃത്വത്തിൽ ചീങ്കണ്ണി പുഴക്ക് കുറുകെ തൂക്കുവേലി സ്ഥാപിച്ചു. ചീങ്കണ്ണി പുഴക്ക് കുറുകെ പണിത പുതിയ കോൺക്രീറ്റ് പാലത്തിനുതാഴെ ആനമതിൽ ഇല്ലാത്ത ഭാഗത്തുകൂടിയാണ് ആന കടക്കുന്നതെന്ന് വനംവകുപ്പ് വിലയിരുത്തിയതിനെ തുടർന്നാണ് നടപടി. കൊട്ടിയൂർ റേഞ്ചർ സുധീർ നാരോത്തിന്റെയും ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പി. പ്രസാദിന്റെയും നേതൃത്വത്തിലാണ് വന്യജീവി സങ്കേതം അതിരിടുന്ന ഭാഗത്ത് വേലി സ്ഥാപിച്ചത്. രാത്രിയിൽ വനം വകുപ്പിന്റെ നിരീക്ഷണം ഈ ഭാഗത്ത് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
കാട്ടാന കൃഷി നശിപ്പിച്ചയിടം കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷും മറ്റ് ജനപ്രതിനിധികളും കർഷകസംഘം നേതാക്കളും സന്ദർശിക്കുകയും പരിഹാരമുണ്ടാക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു