മലപ്പുറം: മലപ്പുറത്ത് പത്താംക്ലാസ് വിദ്യാർഥിനിയെ സഹോദരനും ബന്ധുവും പീഡിപ്പിച്ച് ഗർഭിണിയാക്കി. പെൺകുട്ടിയുടെ സ്വന്തം സഹോദരനും ബന്ധുവായ 24കാരനും ചേർന്നാണ് അതിക്രമം നടത്തിയത്. 14വയസാണ് പെൺകുട്ടിയുടെ പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പോലീസിന് വിവരം ലഭിച്ചത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അഞ്ച് മാസം ഗർഭിണിയാണ് ഈ കുട്ടി. പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്. പെൺകുട്ടിയെ ചൈൽഡ് ലൈനിന്റെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു