കൊച്ചി: ആലുവയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ അഞ്ച് വയസ്സുകാരിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ആലുവയില്‍നിന്ന് കഴിഞ്ഞദിവസം അഞ്ച് വയസ്സുകാരിയെ കാണാതായിരുന്നു. ബിഹാര്‍ സ്വദേശികളുടെ മകളായ ചാന്ദ്‌നി കുമാരിയെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ വീട്ടില്‍നിന്ന് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ അസം സ്വദേശിയായ അസ്ഫാഖ് ആലം എന്നയാള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തെങ്കിലും അമിതമായി മദ്യപിച്ച് ലഹരിയിലായതിനാല്‍ വ്യക്തമായ മൊഴികള്‍ ലഭിച്ചില്ല. പിന്നീട് ലഹരിവിട്ട ശേഷമാണ് കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ മൊഴി നല്‍കിയത്.
ഈ സംഭവങ്ങള്‍ക്കിടെയാണ് ആലുവ മാര്‍ക്കറ്റിന് സമീപം ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായുള്ള വിവരം പുറത്തുവരുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു