ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സംരംഭം പദ്ധതി; വനിതകള്‍ക്ക് അപേക്ഷിക്കാം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ ജില്ലാ പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന 'ഒരു ഗ്രാമപഞ്ചായത്തില്‍ ഒരു സംരംഭം' പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. ഏറ്റവും കുറഞ്ഞത് രണ്ട് വനിതകള്‍, ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പ് സംരംഭമായിരിക്കണം. പ്രൊജകടിന്റെ 75 ശതമാനം രൂപയായിരിക്കും സബ്‌സിഡിയായി അനുവദിക്കുക. അപേക്ഷാ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും കുടുംബശ്രീ സി ഡി എസ് ഓഫീസുകളിലും ലഭിക്കും. ജൂലൈ 31നകം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം.

ഫോണ്‍: 0497 2702080.


Advertisement


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha