കണ്ണൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ താഴത്ത് വീട്ടിൽ ബഷീർ (50) ആണ് മരിച്ചത്. വീട്ടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണാണ് മരണം. ഓവുചാലിന് മുകളിൽ സ്ലാബ് ഇടാത്തതാണ് മരണത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലവിലുണ്ട്. വിവിധ ഭാഗങ്ങളിൽ മഴയിൽ വ്യാപക നാശമുണ്ടായി. തലശ്ശേരി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പടുവിലായി ചാമ്പാട് കുശലകുമാരിയുടെ ഉടമസ്ഥതയിലുള്ള കരയങ്കണ്ടി വീടാണ് പൂർണമായും തകര്‍ന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളില്‍ ഓരോ വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരം കടപുഴകി വീണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പബ്ലിക് സ്കൂളിലെ കഞ്ഞിപ്പുരയും ഇന്ന് തകർന്നിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു