മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ മാലിന്യക്കൂമ്പാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിൽ മാലിന്യക്കൂമ്പാരം. മഴയിൽ പുഴകളിലൂടെയും മറ്റും കടലിലെത്തിയ മാലിന്യമാണ് കരയിലേക്ക് തിരമാലകൾ അടിച്ചുകയറ്റിയത്. കിലോമീറ്ററോളം നീളത്തിൽ കരയിൽ പ്ലാസ്റ്റിക് ബോട്ടിലുകളുൾപ്പെടെ മാലിന്യം നിറഞ്ഞു.

വലയിട്ട് മീൻപിടിക്കുന്നവർ മാലിന്യം വലയിൽ കുടുങ്ങിയത് കാരണം ദുരിതത്തിലായി. ദിവസവും ടൺകണക്കിന് മാലിന്യമാണ് കരയിലേക്ക് അടിച്ചുകയറുന്നതെന്ന് പ്രദേശത്തുകാർ പറഞ്ഞു. പുഴയിലും തോട്ടിലും പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മഴക്കാലത്ത് കടലിലേക്കെത്തുന്നതാണെന്നും അവർ പറഞ്ഞു.

ബീച്ചിലെ ശുചീകരണ തൊഴിലാളികൾ കഠിന ശ്രമത്തിലൂടെയാണ് തീരത്തേക്ക് അടിച്ചുകയറിയ മാലിന്യം ശേഖരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha