വനമിത്ര അവാർഡിന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ | കേരള വനം-വന്യജീവി വകുപ്പ് വനമിത്ര 2023-24 പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ കാർഷിക ജൈവ വൈവിധ്യം അടക്കം കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയ മേഖലകളിൽ ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നിസ്വാർഥവുമായ സംഭാവനകൾ നൽകിയ വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാരിതര സംഘടനകൾ, കൃഷിക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.

പുരസ്‌കാരത്തിന് അർഹരാകുന്നവർക്ക് ഓരോ ജില്ലയിലും 25000 രൂപ അവാർഡും ഫലകവുമാണ് ലഭിക്കുക. അപേക്ഷകർ അവാർഡിനുള്ള തങ്ങളുടെ അർഹത സാധൂകരിക്കുന്ന കുറിപ്പും ചിത്രങ്ങളും സഹിതം ആഗസ്റ്റ് 30 വൈകിട്ട് 5 മണിക്കകം കണ്ണോത്തും ചാലിലെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം.

ഫോൺ: 0497 2705105

Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha