ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് MVD മുന്നറിയിപ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoഇരുചക്ര വാഹനങ്ങളില്‍ കുടപിടിച്ച്‌ യാത്ര ചെയ്യുന്നത് നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ്. വായു കടക്കാത്ത മഴക്കോട്ടും അയഞ്ഞ വസത്രങ്ങളോ പോലും വാഹനത്തിന്റെ ഗതിമാറ്റാൻ സാധ്യതയുണ്ട്. കുട പിടിക്കുന്നത് പാരച്ചൂട്ട് എഫക്റ്റിന് സാധ്യത വര്‍ദ്ധിപ്പിക്കും. വാഹനം സഞ്ചരിക്കുന്നതിന്റെ എതിര്‍ ദിശയിലാണ് കാറ്റടിക്കുന്നതെങ്കില്‍ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗതയും കുടയില്‍ അനുഭവപ്പെടും. കുടയുടെ വലിപ്പം കൂടുന്നതിന് അനുസരിച്ച്‌ ഇത് സൃഷ്ടിക്കുന്ന മര്‍ദ്ദവും കൂടാറുണ്ട്.

ഇത്തരത്തിലുള്ള അശ്രദ്ധമായ യാത്ര മൂലമുള്ള അപകടങ്ങള്‍ പെരുകുകയാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പൊതുനിരത്തുകളിൽ മഴക്കാലത്ത് അപകടകരമാവിധം കുടപിടിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവരുടെയും അപ്രകാരം കുടപിടിച്ചുകൊണ്ട് പിൻസീറ്റിൽ യാത്ര ചെയ്യുന്നവരുടെയും അശ്രദ്ധ മൂലം അപകടങ്ങൾ പെരുകുന്നതിനാൽ ഇത്തരം പ്രവണതകൾ നിരീക്ഷിക്കുകയും ഇത്തരം യാത്രകൾ നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.

1986ലെ മോട്ടോര്‍ വാഹന നിയമം സെക്ഷൻ 184/F അനുസരിച്ച് ഇത്തരത്തിലുള്ള യാത്ര ശിക്ഷാര്‍ഹമായിരിക്കുമെന്നും, കൂടാതെ ഇത് 2017ലെ മോട്ടോര്‍ വാഹന ഡ്രൈവിങ് നിയന്ത്രണ നിയമത്തിലെ 5(6), 5 (17) എന്നീ വകുപ്പുകളുടെ ലംഘനവുമാണ്. ഈ നിയമങ്ങള്‍ ലംഘിച്ചാൽ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷൻ 177/A പ്രകാരം ശിക്ഷാര്‍ഹമാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

അരുത് അപകടമാണ് !!!

മഴക്കാലത്ത് ഇരുചക്രവാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര അത്യന്തം അപകടകരമാണ് , കുട്ടികളുടെ കയ്യിലോ പുറകിലിരിക്കുന്ന ആളുടെ കയ്യിലോ കുട കൊടുത്തും സ്വന്തമായി കുട പിടിച്ചും വാഹനം ഓടിക്കുന്ന ആളുകളെ നിരത്തിൽ കാണാറുണ്ട്. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും ഈ കാഴ്ചകൾ വർദ്ധിച്ചുവരുന്നത് അത്യന്തം ഖേദകരമാണ്. വായു കടക്കാത്ത റെയിൻകോട്ടോ അഴഞ്ഞ വസ്ത്രങ്ങളോ പോലും നമ്മുടെ വാഹനത്തിന്റെ ഗതിമാറ്റാം എന്നിരിക്കെ പാരച്ചൂട്ട് എഫക്റ്റിന് സാധ്യതയുള്ള കുടപിടിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം !! കുടപിടിച്ച് യാത്ര ചെയ്യുമ്പോഴുള്ള അപകടസാധ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം.

 ദൃശ്യപരത (Visibility )കുറയുന്നു

ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡിനേയും ചുറ്റുമുള്ള വാഹനങ്ങളേയും മറ്റ് അപകട സാധ്യതകളെയും കാണുന്നത് പരിമിതപ്പെടുത്തുകയും ചെയ്യും.

 നിയന്ത്രണം നഷ്ടമാകുന്നു

ഇരുചക്രവാഹനം ഓടിക്കുമ്പോൾ ശരിയായ നിയന്ത്രണത്തിനും ബാലൻസിനുമായി രണ്ട് കൈകളും ഹാൻഡിൽ ബാറിൽ പിടിക്കേണ്ടത് ആവശ്യമാണ്. ഒരു കൈയ്യിൽ കുട പിടിക്കുന്നത് വാഹനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെ അപകടത്തിലാക്കുകയും നമ്മുടെ നിയന്ത്രണം നഷ്‌ടപ്പെടാനുമുള്ള ഉയർന്ന അപകടസാധ്യത ഉണ്ടാവുകയും ചെയ്യുന്നു.

  ശ്രദ്ധ

 റൈഡിംഗിൽ കുട നിയന്ത്രിക്കുന്നത് റോഡിൽ നിന്നും ട്രാഫിക്കിൽ നിന്നും മറ്റ് പ്രധാന ഘടകങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിച്ചേക്കാം. നമ്മുടെ ശ്രദ്ധ വാഹനം പൂർണ്ണമായു സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നതിലായിരിക്കണം, കുട ഉപയോക്കുന്നത് മൂലം ശ്രദ്ധയെ വ്യതിചലിക്കാനും തന്മൂലം മോശം തീരുമാനങ്ങളിലേക്കും റിഫ്ളക്സ് ആക്ഷൻ നഷ്ടപ്പെടുന്നതിലേക്കും നയിക്കും.

  കാറ്റിന്റെ പ്രതിരോധം

ഇരുചക്രവാഹന യാത്രയ്ക്കിടയിലുള്ള ശക്തമായ കാറ്റ് തുറന്ന കുടയിൽ കാര്യമായ ശക്തി ചെലുത്തും, വലിയ ചരക്ക് വഞ്ചികൾ പോലും ചെറിയ പായയുടെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്നത് ഇതിനു ഉദാഹരണമാണ്. കാറ്റിൻറെ ദിശ വാഹനം ഓടിക്കുന്നതിന്റെ എതിർ ദിശയിൽ ആണെങ്കിൽ കുടയിൽ അനുഭവപ്പെടുന്ന മർദ്ദം ഈ രണ്ടു വേഗതകളുടെയും ആകെ തുകയായിരിക്കും പ്രവചനാതീതമായിരിക്കും ഇതിൻറെ റിസൾട്ട് . ഈ പാരച്യൂട്ട് എഫക്ട് മൂലം കുട പിടിക്കുന്ന കൈയ്യിൽ പുറകോട്ട് വലിക്കുകയും കുടയുടെ മേൽ, പെട്ടെന്നുള്ള ഈ നിയന്ത്രണം നഷ്ടപ്പെടൽ വാഹനത്തിന്റെ നിയന്ത്രണത്തേ തന്നെ ബാധിക്കുകയും വാഹനം പാളുന്നതിനും ഇടയാക്കും. വായുവിനെ കടത്തിവിടാത്ത വളരെ അയവുള്ള മഴക്കോട്ട് പോലും ചിലപ്പോൾ നമ്മെ ഈ അവസ്ഥയിൽ കൊണ്ടെത്തിക്കും. 

 മഴയത്ത് ഇരുചക്രവാഹനം ഓടിക്കുമ്പോൾ വേഗത കുറച്ച് സുരക്ഷയ്ക്ക് മുൻഗണന നൽകുകയും അധികം അയവില്ലാത്ത ശരിയായ അളവിലുള്ള Two peice മഴക്കോട്ടുകളും മുഖം പൂർണ്ണമായും മൂടുന്ന തരത്തിലുള്ള ഹെൽമെറ്റുകളു തിരഞ്ഞെടുക്കുക..

അശ്രദ്ധ ഒഴിവാക്കാം അപകടങ്ങളുംAdvertisementsPost a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha