കതിരൂർ:കതിരൂർ സഹകരണ ബാങ്ക്, എഫ് 13 ഫുട്ബോൾ അക്കാദമിയിലെയും ബാങ്ക് പരിധിയിലെയും നീന്തൽ അറിയാത്ത എസ്എസ്എൽസി വിദ്യാർഥികൾക്ക് എരുവട്ടി സ്വിമ്മിങ് പൂളിൽ നീന്തൽ പരിശീലനം നൽകി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കോങ്കി രവിന്ദ്രൻ, പ്രസന്നൻ, ഋഷികേശൻ, പി എം ഹേമലത, ജയദേവൻ, അനീഷ്കുമാർ എന്നിവർ സംസാരിച്ചു. 135 വിദ്യാർഥികൾ പരിശീലനത്തിനെത്തി.
‘നീന്തൽ പഠിക്കൂ.. ജീവൻ രക്ഷിക്കൂ ..’ സന്ദേശവുമായാണ് നീന്തൽ പരിശീലനം. സ്വിമ്മിങ് പൂളിന് പുറമെ വിവിധ കുളങ്ങളും ഉപയോഗപ്പെടുത്തിയാണ് പരിശീലനം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു