കണ്ണൂർ ജില്ലയിലെ മെഡിക്കൽ ഷോപ്പുകളിലെ ഹോൾസെയിൽ ആന്റ് റീട്ടെയിൽ ജീവനക്കാരുടെ 2022-23 വർഷത്തെ ബോണസ് തർക്കം ജില്ലാ ലേബർ ഓഫീസർ എം മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന തൊഴിലാളി-തൊഴിലുടമ യോഗത്തിൽ പരിഹരിച്ചു.
ഒത്തുതീർപ്പ് വ്യവസ്ഥയനുസരിച്ച് മാസ ശമ്പളം 11,500 രൂപ പരിധി വെച്ച് 20 ശതമാനം ബോണസിനും നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന എക്‌സ്‌ഗ്രേഷ്യ തുടർന്ന് നൽകുവാനും ധാരണയായി. ബഷീർ പള്ളിയത്ത്, പി സുധീർ, ടി വി സുരേഷ്, കെ ബവിൻ, കെ പി സഹദേവൻ, വി വി ബാലകൃഷ്ണൻ, എം കെ സുജിത്ത്, പി പി രാജേഷ്, എം വേണുഗോപാൽ, പി പ്രസൂൺ ബാബു, വിജയകുമാർ എന്നിവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു