സ്മാര്‍ട് സിറ്റിക്ക് വേണം സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ ; നഗര വികസനത്തിന് ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യകളും ആശയങ്ങളും തേടുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : തലസ്ഥാന നഗരത്തിന്റെ സുസ്ഥിര ഭാവിവികസനം രൂപപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം പ്രയോജനപ്പെടുത്താൻ കേരള സ്റ്റാർട്ടപ് മിഷനും (കെ.എസ്‌.യു.എം) സ്മാർട്ട്സിറ്റി തിരുവനന്തപുരം ലിമിറ്റഡും (എസ്‌.സി.ടി.എൽ) കൈകോർക്കുന്നു. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന നഗരവികസനം ലക്ഷ്യമിട്ടുള്ള നിർദേശങ്ങളാണ് തേടുന്നത്. സ്റ്റാർട്ടപ്പുകൾ സമർപ്പിക്കുന്ന നിർദേശങ്ങൾ കെ.എസ്‌.യു.എം വിലയിരുത്തി മികച്ചവ തെരഞ്ഞെടുക്കും.

സ്റ്റാർട്ടപ്പുകൾക്ക് കഴിവ് പ്രകടിപ്പിക്കാനും സ്മാർട്ട്സിറ്റി മേഖലയിൽ കൈയൊപ്പ് പതിപ്പിക്കാനുമുള്ള അവസരമാണ് ഈ സംരംഭം വാഗ്ദാനം ചെയ്യുന്നതെന്ന് എസ്‌സിടിഎൽ സിഇഒ അരുൺ കെ വിജയൻ പറഞ്ഞു. സ്മാർട്ട്സിറ്റി പദ്ധതിയിലേക്ക് മികച്ച ആശയങ്ങളുമായി വരുന്ന സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയും നെറ്റ്‌വർക്കിങ്‌ അവസരങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികൾക്കും ടീമായും ആശയങ്ങൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി എട്ട്‌. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും startupmission.kerala.gov.in/pages/startup-connect.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha