ചക്കരക്കൽ : മത്സര ഓട്ടം നടത്തിയ ബസുകൾ കസ്റ്റഡിയിലെടുത്തു.ഓടക്കടവ്-കണ്ണൂർ റൂട്ടിലോടുന്ന അരവിന്ദം, മുതുകുറ്റി കണ്ണുർ ആശുപത്രി റൂട്ടിലോടുന്ന ശ്രേയസ് ബസ്സുകളാണ് ഇന്ന് 2-45 ന് ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
അരവിന്ദം ബസ് ജീവനക്കാരായ ഷാജി, ജിതിൻ, സുധീർ, ശ്രേയസ് ബസ് ജീവനക്കാരായ ഷാജി, സുജിത്ത്, ദിനേശൻ, എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കേസ് റജിസ്റ്റർ ചെയ്തു.
യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപകടം വരുത്തും വിധം ചക്കരക്കൽ മുതൽ മൗവ്വഞ്ചേരി വരെ ബസുകൾ കുട്ടിയിടിച്ചുള്ള മത്സര ഓട്ടം നടത്തുന്ന ദൃശ്യം യാത്രക്കാർ മൊബൈലിൽ പകർത്തി പോലീസിന് അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് ബസുകളെ പിന്തുടർന്ന് കസ്റ്റഡിലെടുക്കുകയായിരുന്നുവെന്ന് ചക്കരക്കൽ സി.ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
ഇരു ബസുകളുടെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുവാൻ ആർ ടി ഒ വിന് റിപ്പോർട്ട് ചെയ്യുമെന്നു സി ഐ വ്യക്തമാക്കി. അപകടം വരുത്തുന്ന വിധത്തിലുള്ള മത്സരയോട്ടം നടത്തുന്ന ബസുകളെ കണ്ടെത്താൻ വരും ദിവസങ്ങളിലും പരിശോധന നടത്തി
കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ കൂട്ടിച്ചേർത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു