പ്ലസ് ടു സർട്ടിഫിക്കറ്റ് വിതരണം ഇന്ന് മുതൽ: സ്കൂളുകളിൽ നേരിട്ട് എത്തണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പ്ലസ് ടു സർട്ടിഫിക്കറ്റ് ഇന്ന് മുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നും അതത് സ്കൂൾ പ്രിൻസിപ്പൽമാർ സർട്ടിഫിക്കറ്റ് കൈപ്പറ്റി സ്കൂളുകളിൽ എത്തിക്കണം. ഇത് വിദ്യാർത്ഥികൾ സ്കൂളിൽ നേരിട്ട് എത്തി കൈപ്പറ്റണം.

പ്ലസ് ടു ഫലം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞ ശേഷമാണ് സർട്ടിഫിക്കറ്റ് വിതരണം. മെയ് 25നാണ് പ്ലസ് ടു റിസൾട്ട് വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ വിദേശ സർവകലാശാലകളിലും മറ്റും ഉപരിപഠനത്തിന് അപേക്ഷ നൽകിയവർ പ്രവേശനം നേടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അതിനാലാണ്
നടപടികൾ വേഗത്തിലാക്കി ഇന്ന് മുതൽ സർട്ടിഫിക്കറ്റ് വിതരണം ആരംഭിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha