ആലക്കോട് : പേമാരിയിലും ഉരുൾപൊട്ടലിലും നാശം സംഭവിച്ചവർക്കും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കും അടിയന്തര ദുരിതാശ്വാസ സഹായമെത്തിക്കണമെന്ന് സജീവ് ജോസഫ് എം.എൽ.എ. ആവശ്യപ്പെട്ടു. നിരവധി വിടുകൾ വാസയോഗ്യമല്ലാതായി. മോട്ടോർപമ്പുകൾ, ഫ്രിഡ്‌ജ്, ടി.വി. തുടങ്ങി മറ്റു വീട്ടുപകരണങ്ങളും നശിച്ചു.
വീടുകൾ ഭാഗികമായി തകർന്ന് വാസയോഗ്യമല്ലാതായി. സർക്കാർ സഹായം ഉടൻ ലഭ്യമാക്കണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു. മലവെള്ളം കുത്തിയൊഴുകിയും കല്ലും മണ്ണും ഒഴുകി നിറഞ്ഞും വാഹന യാത്രയ്ക്ക് കഴിയാതായ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണം. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ എം.എൽ.എ. സന്ദർശിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം.ടോമി, മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ഖജാൻജി വി.എ.റഹിം തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു