'വണ്ടർ വേൾഡിൽ വണ്ടറടിച്ച് കുട്ടികൾ'

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ  : ഒഴിവുനേരത്ത്‌ സൈക്കിളോടിക്കാം, ഊഞ്ഞാലാടാം, സ്ലൈഡിൽ നിരങ്ങിയും റിങ്ങുകളിൽ കയറിയും കളിച്ചുല്ലസിക്കാം....... ഇങ്ങനെ നീളുന്നു കയരളം നോർത്ത് എ.എൽ.പി സ്‌കൂളിലെ വണ്ടർ വേൾഡിന്റെ സവിശേഷതകൾ. പാഠപുസ്തകങ്ങളിൽ കണ്ട കളിയുപകരണങ്ങളും സൗകര്യങ്ങളും സ്കൂൾമുറ്റത്ത് ഒരുക്കിയാണ് കുട്ടികളുടെ ശാരീരിക- മാനസിക ഉല്ലാസത്തെ വളർത്തിയെടുക്കുന്നത്. അഞ്ചുലക്ഷം രൂപ ചെലവിലാണ് ഇൻഡോർ, ഔട്ട്ഡോർ പാർക്കുകൾ യാഥാർഥ്യമാക്കിയത്. സ്കൂൾ മുറ്റത്ത്‌ വിദേശ നിർമിതങ്ങളായ ഉപകരണങ്ങളാണ്‌ തയ്യാറാക്കിയിട്ടുള്ളത്.  

കുട്ടികളുടെ പാർക്ക് മുൻ എം.പി പി.കെ. ശ്രീമതി ഉദ്‌ഘാടനം ചെയ്തു. സ്‌കൂളിൽ നിർമിച്ച ഓഡിറ്റോറിയം തളിപ്പറമ്പ് സൗത്ത് ഉപജില്ലാ ഓഫീസർ ജാൻസി ജോൺ ഉദ്‌ഘാടനം ചെയ്തു. മുൻ മന്ത്രി ഇ.പി. ജയരാജൻ മുഖ്യാതിഥിയായി. കണ്ടക്കൈപ്പറമ്പ്, ഒറപ്പടി അങ്കണവാടികളിൽ നൽകുന്ന കളിയുപകരണങ്ങൾ മുംബൈ മൊണ്ടാന ഇന്റർനാഷണൽ പ്രീസ്‌കൂൾ ഡയറക്ടർ കെ.കെ. നമ്പ്യാർ വിതരണം ചെയ്തു. എം. രവി അധ്യക്ഷനായി. എ.പി. സുചിത്ര, ഗോവിന്ദൻ എടാടത്തിൽ, ടി.പി. പ്രശാന്ത്, പി.കെ. ഗൗരി, കെ.പി. കുഞ്ഞികൃഷ്ണൻ, പി.വി. മോഹനൻ, എം.പി. എ. റഹീം എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം. ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.സി. മുജീബ് നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha