കണ്ണൂർ സർവകലാശാല വാർത്തകൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

💠 2023-24 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം സെമസ്റ്റർ ക്ലാസുകൾ 01.08.2023ന് ആരംഭിക്കും.

💠 2023-24 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനായി സമർപ്പിച്ച അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻസ് മാറ്റുന്നതിനും ഇതുവരെ അപേക്ഷിക്കാത്തവർക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനും 25.07.2023 മുതൽ 27.07.2023 വരെ അവസരമുണ്ട്. അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനായി 200 രൂപ കറക്ഷൻ ഫീ ഇനത്തിൽ ഒടുക്കിയതിന് ശേഷം ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, കറക്ഷൻ ഫീ ഒടുക്കിയതിന്റെ രസീതി എന്നീവ സഹിതം ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇമെയിൽ അയക്കണം. ഓപ്ഷൻസ് മാറ്റുന്നതിന് കറക്ഷൻ ഫീ ഇനത്തിൽ 200 രൂപ ഒടുക്കിയതിന് ശേഷം അപേക്ഷകർക്ക് തന്നെ മാറ്റാവുന്നതാണ്.

💠2023-24 അധ്യയന വർഷത്തിലെ സർവകലാശാല പഠന വകുപ്പുകളിലെ/ സെന്ററുകളിലെ യു ജി, പി ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വെയ്റ്റിംഗ് ലിസ്റ്റിലുള്ള വിദ്യാർത്ഥികൾ പഠന വകുപ്പുകളിൽ നിന്നും മെയിൽ മുഖേന അറിയിപ്പ് ലഭിക്കുന്നതിന് വിധേയമായി സെലക്ഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് അതത് പഠന വകുപ്പുകളിൽ നിർദ്ദേശിച്ചിട്ടുള്ള സമയത്ത് ഇന്റർവ്യൂവിന് ഹാജരാകണം.

💠ജൂൺ മാസത്തിൽ നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (നവംബർ 2022- സ്പെഷ്യൽ) ആറാം സെമസ്റ്റർ (ഏപ്രിൽ 2023- സ്പെഷ്യൽ) ബി എ / ബി എസ് സി പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 05.08.2023 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനിൽ സ്വീകരിക്കും.

💠ജൂലൈ 18ന് നടക്കേണ്ടിയിരുന്ന സർവകലാശാലാ പഠന വകുപ്പുകളിലെ എം ബി എ / എം എസ് സി ബയോടെക്‌നോളജി / എം എസ് സി മൈക്രോ ബയോളജി / എം എസ് സി കംപ്യൂറ്റേഷനൽ ബയോളജി (2020 സിലബസ്) റെഗുലർ / സപ്ലിമെന്ററി മെയ് 2023 പരീക്ഷകൾ ജൂലൈ 25ന് നടക്കും. പുതുക്കിയ ഷെഡ്യൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

💠കണ്ണൂർ സർവകലാശാലാ ബോട്ടണി പഠന വകുപ്പിലെ എം എസ് സി പ്ലാന്റ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടാണി പ്രോഗ്രാമിന്റെ (2021 അഡ്മിഷൻ) ജൂലൈ 18ന് നടക്കേണ്ട റീസന്റ് അഡ്വാൻസസ് ഇൻ പ്ലാന്റ് ബയോളജി പരീക്ഷ ജൂലൈ 26ലേക്ക് പുനഃക്രമീകരിച്ചു.

💠സർവകലാശാല വിവിധ കാരണങ്ങളാൽ ബിരുദ പ്രവേശനത്തിനുള്ള അലോട്മെന്റിൽ നിന്നും പുറത്തായവർക്ക് നാലാമത്തെ അലോട്മെന്റിൽ ഉൾപെടുന്നതിനായി 200 രൂപ റീകൺസിഡറേഷൻ ഫീ ഇനത്തിൽ ഒടുക്കിയതിന് ശേഷം ugsws@kannuruniv.ac.in എന്ന ഐഡിയിലേക്ക് ഇമെയിൽ ചെയ്യുക.

Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha