കൂട്ടുമുഖം - ചുണ്ടക്കുന്ന്- ചെമ്പേരി റോഡ് അവഗണനയിൽ: റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ യുവാക്കൾ രംഗത്ത് '

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കുടിയേറ്റ കാലത്ത് ചെമ്പേരി മേഖലയിലെ കുടിയേറ്റ കോന്ദ്രങ്ങളിലേക്കുള്ള യാത്ര ക്ലേശം പരിഹരിക്കുന്നതിനു വേണ്ടി കുടിയേറ്റ ജനങ്ങളുടെ കൂട്ടായ്മയിൽ നിർമ്മിച്ച കുട്ടുമഖം _ ചുണ്ടകുന്ന്-ചെമ്പേരി റോഡിൻ്റെ നവീകരണത്തിൻ്റെ കാര്യത്തിൽ സർക്കാറിൻ്റെ അവഗണന തുടരുകയാണ്. സംസ്ഥാനത്ത് മാറി മാറി വരുന്ന സർക്കാറുകൾ ഈ റോഡിൻ്റെ കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ്ജ

നങ്ങളുടെ പാരാതി. ഒരു കാലത്ത് കുടിയേറ്റ മേഖലകളിൽ നിന്നും 25 ളം ബസ്സുകൾ സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് റോഡിൻ്റെ ശോച്യാവസ്ഥ കാരണം 2 ബസ്സുകൾ മാത്രമാണു സർവ്വീസ് നടത്തി വരുന്നത്.
കുടിയേറ്റത്തിൻ്റെ ചരിത്രം കുറിച്ച ഈ റോഡിനു ശേഷം അടുത്ത കാലത്ത് സർക്കാർ ഏറ്റെടുത്ത മുഴുവൻ റോഡുകളും നവീകരണത്തിൻ്റെ പാതയിലാണ്.

തങ്ങളുടെ റോഡിൻ്റെ നവീകരണത്തിനു വേണ്ടി ജനങ്ങൾ നിരവധി പരാധികൾ കാല കാലങ്ങളിൽ ബന്ധപ്പെട്ടവർക്ക് നൽകുന്നുണ്ടങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകത്തതിനെ തുടർന്ന് ചുണ്ടക്കുന്ന്, ഓടയം പ്ലാവ്, വളയംകുണ്ട് പ്രദേശങ്ങളിലെ 100ളം വരുന്ന യുവാക്കളുടെ നന്മയെന്ന സംഘടന റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.റോഡിലേക്കുള്ള മുൾപ്പടർപ്പുകൾ വെട്ടി മാറ്റി കുഴികൾ നികത്തി റോഡ് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യുന്നത്.

നാടിന്റെ പൊതുവികസന-ക്ഷേമ കാര്യങ്ങൾക്കായി ലാഭേച്ചയില്ലാതെ നിസ്വാർത്ഥമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കൂട്ടായ്മ തങ്ങളുടെ റോഡിൻ്റെ നവീകരണത്തിന് ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലങ്കിൽ സമര പരിപാടികളുമായി രംഗത്തിറങ്ങാനാണ് സംഘടനയുടെ 13 അംഗ എക്സികുട്ടിവ് കമ്മിറ്റി തീരുമാനിച്ചിചിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha