വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


നൈപുണ്യ പരിശീലകരുടെ വിവരശേഖരണം; രജിസ്ട്രേഷൻ ഡ്രൈവിന് ജില്ലയിൽ തുടക്കം

ജില്ലാ നൈപുണ്യ വികസന സമിതി നൈപുണ്യ പരിശീലകരുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി ഒരു മാസത്തെ രജിസ്ട്രേഷൻ ഡ്രൈവിന് തുടക്കമായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. വ്യവസായ മേഖലക്ക് അനുയോജ്യമായ നിലയിൽ ഹ്രസ്വകാല നൈപുണ്യ പരിശീലനം നൽകാൻ പര്യാപ്തമായ യോഗ്യതയും പരിചയവുമുള്ള പ്രൊഫഷണലുകളുടെ അഭാവമാണ് നൈപുണ്യ മേഖല നേരിടുന്ന പ്രധാന പ്രശ്നം. ഇവ പരിഹരിക്കാനാണ് വിവരശേഖരണം. യുവതീ-യുവാക്കളിൽ നൈപുണ്യവും തൊഴിൽശേഷിയും വർധിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരെയും പരിശീലകരെയും കണ്ടെത്തുകയാണ് ലക്ഷ്യം. കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിന്റെ (കെ എ എസ് ഇ) നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വിവരശേഖരണം നടക്കുന്നുണ്ട്.
https://form.jotform.com/harshakase/trainer-registration-form എന്ന ലിങ്ക് വഴിയാണ് പോർട്ടലിലേക്കുള്ള പ്രാഥമിക രജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക് 9048152808 എന്ന ഫോൺ നമ്പറിലും ബന്ധപ്പെടാം.

ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്ന പരിശീലകർക്ക് കെ എ എസ് ഇയുടെ ട്രെയിനിംഗ് ഓഫ് ട്രെയിനേഴ്സ് (ടി ഒ ടി ) അക്കാദമി വഴി പരിശീലനം നൽകും. അവർക്ക് അംഗീകൃത പരിശീലകർ എന്ന് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ലഭ്യമാക്കും. വിവിധ മേഖലയിലെ അംഗീകൃത പരിശീലകരുടെ വിവരങ്ങളടങ്ങിയ ഡയറക്ടറി രൂപീകരിച്ച് സംസ്ഥാനത്തെ വിവിധ നൈപുണ്യ വികസന ഏജൻസികൾക്ക് ലഭ്യമാക്കും.
അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനത്തോട് അനുബന്ധിച്ചാണ് രജിസ്ട്രേഷൻ പോർട്ടലിന്റെയും ഡ്രൈവിന്റെയും ജില്ലാതല ഉദ്ഘാടനം നടത്തിയത്. ജില്ലാ കലക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഡി പി ഒ ടി രാജേഷ് അധ്യക്ഷത വഹിച്ചു. കെ എ ഇ എസ് ജില്ലാ സ്‌കിൽ കോ-ഓർഡിനേറ്റർ വിജേഷ് വി ജയരാജ് പദ്ധതി വിശദീകരിച്ചു. നോഡൽ ഐ ടി ഐ പ്രിൻസിപ്പൽ ടി മനോജ്കുമാർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ മുഹമ്മദ് അർഷാദ് എന്നിവർ സംസാരിച്ചു. വിവിധ ഉദ്യോഗസ്ഥർ, ജില്ലാ നൈപുണ്യ വികസന സമിതി അംഗങ്ങൾ, പരിശീലകർ തുടങ്ങിയവർ സംബന്ധിച്ചു.

മുണ്ടേരി, ധർമ്മടം ഉപതെരഞ്ഞെടുപ്പ് ആഗസ്റ്റ് 10ന്

മുണ്ടേരി ഗ്രാമപഞ്ചായത്ത് വാർഡ് 10 താറ്റിയോട്, ധർമ്മടം ഗ്രാമപഞ്ചായത്ത് വാർഡ് 11 പരീക്കടവ് എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 10ന് നടക്കും. ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 22. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 24. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി ജൂലൈ 26. വോട്ടെണ്ണൽ ആഗസ്റ്റ് 11ന് നടക്കും.

റോഡ് ഉദ്ഘാടനം മാറ്റി

ജൂലൈ 17 തിങ്കളാഴ്ച ഉച്ച 12ന് നടത്താനിരുന്ന കുപ്പം-ചുടല-പാണപ്പുഴ-കണാരംവയൽ-ഏര്യം റോഡിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്
 കോൺഫറൻസ് ഹാൾ ഉദ്ഘാടനം 17ന്

കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമ്മിച്ച കോൺഫറൻസ് ഹാൾ ജൂലൈ 17 തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് ചെറുകുന്ന് താവം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എം വിജിൻ എംഎൽഎ അധ്യക്ഷനാവും.

പഴയങ്ങാടി പുതിയ പാലം നിർമ്മാണോദ്ഘാടനം 17ന്

പിലാത്തറ-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിൽ പഴയങ്ങാടി പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പുതിയ പാലം ജൂലൈ 17 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പഴയങ്ങാടിയിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മാടായി പഞ്ചായത്ത് ഓഫീസിന് സമീപം നടക്കുന്ന ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനാവും. 18.51 കോടി രൂപ കിഫ്ബി ഫണ്ടിൽ നിലവിലെ പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിക്കുന്നത്.

വിവരാവകാശ നിയമം: ഓഫീസർമാർക്ക് ശിൽപശാല 20ന്

സംസ്ഥാന വിവരാവകാശ കമ്മീഷൻ കണ്ണൂർ ജില്ലയിലെ വിവരാവകാശ നിയമം അപ്പീൽ അധികാരികൾക്കും സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുമായി സംഘടിപ്പിക്കുന്ന ശിൽപശാല ജൂലൈ 20ന് ഉച്ച 2.30 മുതൽ 5.15 വരെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. മുഖ്യ വിവരാവകാശ കമ്മീഷണർ, വിവരാവകാശ കമ്മീഷണർമാർ എന്നിവർ പങ്കെടുക്കും.
 
അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദ്യോജന പദ്ധതി (2022-23) യുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ശുദ്ധജല മത്സ്യഹാച്ചറി, പിന്നാമ്പുറ അലങ്കാര മത്സ്യകൃഷി(കടൽജലം/ശുദ്ധജലം), ബയോഫ്‌ളോക്ക്, റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ത്രീ വീലർ വിത്ത് ഐസ് ബോക്‌സ്, മത്സ്യകുഞ്ഞുങ്ങളുടെ പുതിയ നേഴ്‌സറി/മത്സ്യ പരിപാലന യൂണിറ്റ് എന്നിവയാണ് ഘടക പദ്ധതികൾ. എല്ലാ പദ്ധതികളുടെയും അപേക്ഷ കണ്ണൂർ, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവൻ ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജൂലൈ 24ന് വൈകിട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. ഫോൺ: 0497 2732340.

കെജിടിഇ പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന കെജിടിഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആന്റ് ഫിനിഷിങ് എന്നീ കോഴ്‌സുകളിൽ കോഴിക്കോട് ഉപകേന്ദ്രത്തിൽ സീറ്റുകൾ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവർഗ്ഗ/ മറ്റ് അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃതമായും ഒബിസി/എസ്ഇബിസി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായും ഫീസ് ആനുകൂല്യം ലഭിക്കും.
സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററിലാണ് കോഴ്‌സുകൾ നടത്തുന്നത്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് സി-ആപ്റ്റ് ട്രെയിനിങ് ഡിവിഷനിൽ ഹാജരാകണം. ഫോൺ: 0495 2723666, 0495 2356591. ഇ മെയിൽ: kozhikode@captkerala.com.

വാക് ഇൻ ഇന്റർവ്യൂ

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന അഞ്ചരക്കണ്ടി പുഴ സംരക്ഷണ പദ്ധതി പ്രകാരം പട്രോളിങ് ബോട്ട് പ്രവർത്തിപ്പിക്കുന്നതിനും അഞ്ചരക്കണ്ടി പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനും ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറി ഗാർഡിനെ നിയമിക്കുന്നു.
യോഗ്യത: വി എച്ച് എസ് സി ഫിഷറീസ് സയൻസ്/ പ്ലസ്ടു/ തത്തുല്യം, കടലിലോ പുഴയിലോ യാനങ്ങൾ ഓടിച്ചിട്ടുള്ള പ്രവൃത്തി പരിചയം, നീന്തൽ അറിഞ്ഞിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 24ന് രാവിലെ 10.30 മുതൽ 12 മണി വരെ കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചവർക്ക് മുൻഗണന. അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2731081.

ഡ്രൈവിങ് പ്രായോഗിക പരീക്ഷ

ജില്ലയിൽ ടൂറിസം വകുപ്പിൽ ചോഫർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള (367/2021) ഡ്രൈവിങ് പ്രായോഗിക പരീക്ഷ (എച്ച് ടെസ്റ്റ്, റോഡ് ടെസ്റ്റ്) ജൂലൈ 20, 21 തീയതികളിൽ കണ്ണൂർ ഗവ.ടി ടി ഐ ഫോർ മെൻ സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർഥികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ഒടിആർ പ്രൊഫൈലിലും എസ് എം എസ് മുഖേനയും നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ്, ഐ ഡി, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ അസ്സൽ സഹിതം ഉദ്യോഗാർഥികൾ അതത് ദിവസം രാവിലെ 5.30ന് ടെസ്റ്റ് കേന്ദ്രത്തിൽ ഹാജരാകണം.

ഐ എച്ച് ആർ ഡി; തീയതി നീട്ടി

ഐ എച്ച് ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന മോഡൽ എഞ്ചിനീയറിങ് കോളേജ് എറണാകുളം (0484 2575370, 8547005097 – www.mec.ac.in), കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ (0479 2454125, 8547005032 www.ceconline.edu) കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല (0478 2553416, 8547005038 www.cectl.ac.in ) കോളേജ് ഓഫ് എഞ്ചിനീയറിങ് കല്ലൂപ്പാറ (04692678983, 8547005034 www.cek.ac.in എന്നീ കോളേജുകളിൽ എം ടെക് കോഴ്‌സുകളിലെ (2023-24) സ്‌പോൺസേഡ് സീറ്റിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 18 വരെ ദീർഘിപ്പിച്ചു.
www.ihrdadmissions.org എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ കോളേജുകളുടെ വെബ്‌സൈറ്റ് വഴി 18 വൈകിട്ട് നാല് മണിവരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.ihrd.ac.in/ ഇമെയിൽ ihrd.itd@gmail.com മുഖാന്തരം ലഭ്യമാണ്.

ഗവ. ഐടിഐ പ്രവേശനം: തീയ്യതി നീട്ടി

സംസ്ഥാനത്തെ ഗവ. ഐടിഐകളിലെ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ അയക്കുന്നതിനുള്ള അവസാന തീയ്യതി ജൂലൈ 20 വരെയും വെരിഫിക്കേഷൻ തീയ്യതി ജൂലൈ 22 വരെയും നീട്ടി. വിവരങ്ങൾക്ക്: https://det.kerala.gov.in അല്ലെങ്കിൽ https://itiadmissions.kerala.gov.in

പത്താംതരം തുല്യതാ പരീക്ഷ:  27 വരെ ഫീസടക്കാം

പത്താംതരം തുല്യതാ പൊതു പരീക്ഷക്ക് ജൂലൈ 25 വരെ പിഴയില്ലാതെയും 27 വരെ പിഴയോടെയും ഫീസടക്കാം. റഗുലർ വിഭാഗത്തിന് 750 രൂപയാണ് പരീക്ഷാ ഫീസ്. മുൻ വർഷങ്ങളിൽ പരീക്ഷ എഴുതി പരാജയപ്പെട്ടവർക്ക് 100 രൂപയാണ് ഫീസ്. അപേക്ഷ ഓൺലൈനായി നൽകി കൺഫർമേഷൻ നടത്തിയശേഷം പ്രിന്റൗട്ട് രേഖകൾ സഹിതം പരീക്ഷാ ഫീസോടെ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നൽകണം. പൊതുപരീക്ഷ സെപ്റ്റംബർ 11ന് തുടങ്ങി 20ന് അവസാനിക്കും.
കണ്ണൂർ ഗവ. മുനിസിപ്പൽ ഹൈസ്‌കൂൾ, കല്ല്യാശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ, തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ, മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, മാത്തിൽ ഗവ. ഹൈസ്‌കൂൾ, ഇരിക്കൂർ ഗവ. ഹൈസ്‌കൂൾ, ചാവശ്ശേരി ഗവ. ഹൈസ്‌കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്‌കൂൾ, കൂത്തുപറമ്പ് ഗവ. ഹൈസ്‌കൂൾ, തലശ്ശേരി ബി ഇ എം പി ഹൈസ്‌കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഫോൺ: 0497 2707699.

ഏകദിന പരിശീലനം

സംരംഭകരാകാൻ താൽപര്യമുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് മത്സ്യത്തിന്റെ സംരംഭകത്വ സാധ്യതകൾ, മൂല്യ വർദ്ധിത ഉൽപന്നങ്ങൾ എന്നിവയെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 26ന് രാവിലെ 9.30 മുതൽ 4.30 വരെയാണ് പരിശീലനം. ജൂൺ 20ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വെബ്സൈറ്റ്: www.kied.info. ഫോൺ. 0484 2550322, 2532890.

ആർ ടി എ യോഗം 19ന്

ആർ ടി എ യോഗം ജൂലൈ 19ന് രാവിലെ 11 മണിക്ക് ശിക്ഷക് സദൻ കോൺഫറൻസ് ഹാളിൽ ചേരും. പരാതികൾ നൽകേണ്ടവർക്ക് അന്നേ ദിവസം ആർ ടി എ ചെയർമാൻ മുമ്പാകെ പരാതികൾ സമർപ്പിക്കാമെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.

യുവസാഹിത്യ ക്യാമ്പ്

സംസ്ഥാന യുവജന ക്ഷേമബോർഡ് സംഘടിപ്പിക്കുന്ന യുവ സാഹിത്യ ക്യാമ്പിൽ പങ്കെടുക്കാം. താൽപര്യമുള്ള 18നും 40നും ഇടയിൽ പ്രായമുളളവർ മലയാള കഥ, കവിത ജൂലൈ 31ന് വൈകിട്ട് അഞ്ച് മണിക്കകം sahithyacamp2023@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദൻ യൂത്ത് സെന്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന് പിഒ, തിരുവനന്തപുരം, 695043 എന്ന വിലാസത്തിലോ ലഭ്യമാക്കണം. മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത്, മൗലിക രചനകൾ ഡി ടി പി ചെയ്ത്, വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി (എസ് എസ് എൽ സി, ആധാർ, വോട്ടർ ഐ ഡി ഇവയിൽ ഏതെങ്കിലും ഒരെണ്ണം), ബയോഡാറ്റ, വാട്‌സ്അപ്പ് നമ്പർ എന്നിവ സഹിതമാണ് രചനകൾ നൽകേണ്ടത്. കവിത 60 വരിയിലും, കഥ എട്ട് ഫൂൾസ്‌കാപ്പ് പേജിലും കവിയരുത്. ഫോൺ: 0471 2733139.

അധ്യാപക നിയമനം; കൂടിക്കാഴ്ച 18ന്

മുണ്ടേരി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം അധ്യാപകന്റെ തൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 18ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടത്തും. ഫോൺ: 0497 2857820.

വിലക്കുറവ് മേള

പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ഖാദി ഗ്രാമസൗഭാഗ്യയിൽ ജൂലൈ 17 മുതൽ 22 വരെ ഖാദി തുണിത്തരങ്ങൾ 10 മുതൽ 70 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് സാരികൾ, ദോത്തികൾ തുടങ്ങിയവ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവർത്തന സമയം.

ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ സേന രൂപീകരിക്കുന്നു. സേനയിൽ സന്നദ്ധ സേവനം നടത്താൻ താൽപര്യമുള്ള 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്ക് ജൂലൈ 24 വരെ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ: 0490 2444416.

ആയുർവേദ തെറാപ്പിസ്റ്റ്: കൂടിക്കാഴ്ച 19ന്

കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി മുഖേന നിയമിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റിന്റെ (ആൺ) താൽക്കാലിക ഒഴിവിലേക്കായി ജൂലൈ 19ന് ഉച്ചക്ക് രണ്ട് മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം ഉച്ചക്ക് 1.30ന് മുമ്പായി ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2706666.

ഓംബുഡ്‌സ്മാൻ സിറ്റിങ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജൂലൈ 21ന് രാവിലെ 11 മണി മുതൽ 12 മണി വരെ ജില്ലാ എംജിഎൻആർഇജിഎസ് ഓംബുഡ്‌സ്മാൻ കണ്ണൂർ ബ്ലോക്ക് ഓഫീസിൽ സിറ്റിങ് നടത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം. കൂടാതെ ഇ മെയിൽ (ombudsmanmgnregskannur@gmail.com) വഴിയും തപാൽ വഴിയും പരാതികൾ സമർപ്പിക്കാം. ഫോൺ: 9447287542.

നവോദയ 11ാം ക്ലാസ് പ്രവേശ പരീക്ഷ 22ന്

കണ്ണൂർ ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ 11ാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 22ന് രാവിലെ 11 മണി മുതൽ 1.30 വരെ നടക്കും. അപേക്ഷ നൽകിയ വിദ്യാർഥികൾ navodaya.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ ചെണ്ടയാട് നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 04902962965.

ക്രഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു

ജില്ലയിലെ എയ്ഡഡ് അധ്യാപകരുടെ 2022-23 വർഷത്തെ ക്രഡിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. കണ്ണൂർ എസ് എസ് കെ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ എപിഎഫ്ഒ ബിന്ദു പരമേശ്വരൻ, തളിപ്പറമ്പ് ഡിഇഒ സി അനിത, ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേംരാജ്, സി പി സുധീന്ദ്രൻ, പി പി സുബൈർ, നവീൻ ശാന്തകുമാർ എന്നിവർ സംസാരിച്ചു.

ഗസ്റ്റ് ഫാക്കൽറ്റി: വാക്ക് ഇൻ ഇന്റർവ്യൂ 18ന്

കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും, ബിഎഡും അധ്യാപന പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ ജൂലൈ 18ന് രാവിലെ 11.30ന് തോട്ടടയിലെ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ : 0497 2835390.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് നുച്യാട് അംശം ദേശത്തെ റി. സ. ഒന്നിൽ പെട്ട 0.0405 ഹെക്ടർ സ്ഥലവും അതിൽപെട്ട സകലതും ജൂലൈ 25ന് രാവിലെ 11.30ന് നുച്യാട് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും നുച്യാട് വില്ലേജ് ഓഫീസിലും ലഭിക്കും.

എൻസിഡിസി കുടിശ്ശിക ഈടാക്കുന്നതിനായി അഗ്രീൻകോ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജംഗമ വസ്തുക്കൾ ജൂലൈ 22ന് രാവിലെ 11 മണിക്ക് പടിയൂർ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും പടിയൂർ വില്ലേജ് ഓഫീസിലും ലഭിക്കും.


പാരമ്പര്യേതര ട്രസ്റ്റി നിയമനം

തലശ്ശേരി താലൂക്കിലെ നീർവ്വേലി ശ്രീരാമസ്വാമീ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in ൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 20ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ ലഭിക്കണം.



Advertisements

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha