കനത്ത മഴയിൽ ചെമ്പിലോട്, അഞ്ചരക്കണ്ടി തലമുണ്ട ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കനത്ത മഴയിൽ ചെമ്പിലോട്, അഞ്ചരക്കണ്ടി തലമുണ്ട ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം.

അഞ്ചരക്കണ്ടി വണ്ടിക്കാരൻ പീടികയിലെ പി പി ബാബുവിന്റെ പഴയ മരങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണിന്റെ മതിൽ തകർന്നു വീണു. എക്കാലിലെ വലിയ വീട്ടിൽ പി അശോകന്റെ വീടിന് മുകളിൽ മരം കടപുഴകി വീണു ഭാഗികമായി തകർന്നു . തലമുണ്ട കുന്നത്തുചാലിൽ പി സനൂപിന്റെ വീട്ടുമതിൽ തകർന്ന്തൊട്ടു മുന്നിലുള്ള കോവ്വുമ്മൽ പ്രഭാകരന്റെ വീട്ട് മുറ്റത്ത് പതിച്ചു. വീടിന് കേടുപാടുകൾ സംഭവിച്ചു.

ചെമ്പിലോട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിക്ടറി മില്ലിന് സമീപം കെ പി വിപിന്റെ വീട്ട് മതിൽ ഇടിഞ്ഞ് താഴ്ന്നു . വീടു അപകട ഭീഷണിയിലായി. പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ, വൈസ് പ്രസിഡന്റ് സി പ്രസീത എന്നിവർ സ്ഥലം സദർശിച്ചു. ഇരിവേരി ഈസ്റ്റ് അങ്കണവാടിക്ക് സമീപം ഇലട്രിക്ക് പോസ്റ്റ് പൊട്ടി വീണ് വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ചാല വളിഞ്ചിയൻ കാവിന് സമീപം മഠത്തിൽ ഭരതന്റെ വീട്ട് മതിൽ തകർന്നു വീണ് എൻ പ്രശാന്തന്റെ വീടിന് കേടുപാടുകൾ പറ്റി. മഠത്തിൽ ഭാസ്കരന്റെ വീട്ട് മതിലും അപകട ഭീഷണിയിലാണ് കോയ്യോട് സജീവൻ സ്മാരക മന്ദിരത്തിന് സമീപം റോഡിന്റെ സൈഡ് മതിൽ തകർന്നു.

വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽപ്പെട്ടാൽ 1056 എന്ന നമ്പറിൽ കെഎസ്ഇബിയെ അറിയിക്കണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.

അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha