ചക്കരക്കലിൽ ഫ്രഷേഴ്‌സ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 ചക്കരക്കല്ലിലെ സാമൂഹ്യ പ്രവർത്തകനും യുവജന നേതാവുമായിരുന്ന സഖാവ് കെ പി സനേഷിന്റെ മൂന്നാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Dyfi ചക്കരക്കൽ മേഖല കമ്മിറ്റി, പുലരി യൂത്ത് മൂവ്മെന്റ് കണയന്നൂർ, എ കെ ജി സഹകരണ ആശുപത്രി കണ്ണൂർ എന്നിവയുടെ സംയുക്തആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രക്തദാന രംഗത്ത് സജീവമല്ലാത്തവരെയും കൂടുതൽ പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പുലരി യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സഞ്ജു എം പിയുടെ അധ്യക്ഷതയിൽ സി പി ഐ എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം സഖാവ് സുമോദ് സൺ ക്യാമ്പ് ഉൽഘാടനം ചെയ്തു.


കെ രതീഷ്, മെഡിക്കൽ ഓഫീസർ ഡോക്ടർ റാം മോഹൻ കെ, ഡോക്ടർ അക്ഷയ് ഡോക്ടർ വിശാഖ,ബ്ലഡ് ബാങ്ക് ഇൻചാർജ് സിദ്ധാർഥ്, റിജേഷ് എൻ, നിധീഷ് പി കെ, മനോജ് സി. എന്നിവർ സംസാരിച്ചു. അൻപതോളം യുവതീ യുവാക്കൾ ക്യാമ്പിൽ രക്തദാനം നടത്തി.

തുടർന്നും പുതിയ രക്ത ദാതാക്കളെ കണ്ടെത്തുന്നതിനായി ഇത്തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha