തലശേരി: നാദാപുരം വാണിമേൽ പരപ്പുപാറയിൽ വ്യാപാരിയുടെ വീട്ടിനുനേരെ ബോംബെറിഞ്ഞ കേസിൽ അഞ്ചുപേരെ വളയം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അഞ്ചരക്കണ്ടി തുമ്പോത്ത് വീട്ടിൽ നിധീഷ് (32), അഞ്ചരക്കണ്ടി മാമ്പയിലെ രാഹുൽ നിവാസിൽ രാഹുൽ (25), ശങ്കരനെല്ലൂർ ശ്രീരാച്ചിൽ രാജ്കിരൺ (28), കാരപേരാവൂരിലെ ചിരികണ്ടത്ത് വി. നിധീഷ് (28), അഞ്ചരക്കണ്ടി ആലിഫ് ഹൗസിൽ ഫായിസ് (28) എന്നിവരെയാണ് വളയം ഇൻസ്പെക്ടർ ജെ.ആർ. രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പിടി കൂടിയത്.
ഈ മാസം 10ന് പുലർച്ചെയാണ് പരപ്പുപാറ കുഞ്ഞാലിഹാജിയുടെ വീട്ടിനുനേരെ ബോംബെറിഞ്ഞത് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ അക്രമികൾ രക്ഷപ്പെട്ടിരുന്നു. കുഞ്ഞാലിഹാജിയുടെ മകനുമായി നിലനിന്ന കച്ചവടം സംബന്ധിച്ച തർക്കമാണ് ബോംബേറിന് പിറകിലെന്നാണ് പോലീസിന് ലഭിച്ച വിവരം. ക്വട്ടേഷൻ സംഘമാണ് അക്രമം നടത്തിയത്. എ.എസ്.ഐ. മനോജ്, പി.സി.ഒ.മാരായ സബീഷ്, സജീഷ്, ഷെമിത്ത് എന്നിവരും പ്രതികളെ പിടിക്കൂടിയ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു