ധർമശാല മേൽപാലത്തിന്റെ നീളം കൂട്ടണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമശാല ജങ്‌ഷനിൽ നിർമിക്കുന്ന മേൽപാലത്തിന്റെ നീളം വർധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന്‌ ജനപ്രതിനിധികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തിയും മഴക്കാല പ്രതിരോധവും വിലയിരുത്താൻ എം.വി. ഗോവിന്ദൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആവശ്യമുയർന്നത്.
    
പറശ്ശിനി ഭാഗത്തേക്ക് പോകുന്നവർക്ക് അടിപ്പാത ആശ്വാസമാണെങ്കിലും ധർമശാല–ചെറുകുന്ന് റോഡ് ഒറ്റപ്പെടുന്ന സ്ഥിതിയാണെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.എം. കൃഷ്ണൻ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ചെറുകുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മറ്റൊരു മേൽപ്പാലം നിർമിക്കുകയോ നിലവിലുള്ളതിന്റെ നീളം വർധിപ്പിക്കുകയോ ചെയ്യണമെന്ന് എം.വി. ഗോവിന്ദൻ എം.എൽ.എ ആവശ്യപ്പെട്ടു. 

പ്രദേശം സന്ദർശിച്ച ഉദ്യോഗസ്ഥർ വിഷയത്തിൽ പുനപരിശോധന നടത്താമെന്ന് ഉറപ്പുനൽകി. കാലവർഷക്കെടുതിയുണ്ടായാൽ അടിയന്തര ഇടപെടൽ നടത്താൻ എംഎൽഎ നിർദേശിച്ചു.

ധർമശാല ഗവ. എൻജിനിയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി.എം. കൃഷ്ണൻ, കണ്ണൂർ എ.ഡി.എം കെ.കെ. ദിവാകരൻ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha