പാട്യം പത്തായക്കുന്നിൽ ഭര്‍തൃ സഹോദരന്‍ തീ കൊളുത്തിയ യുവതി മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൂത്തുപറമ്പ് : പാട്യം പത്തായക്കുന്നിൽ സഹോദരൻ തീ കൊളുത്തിയ അനുജന്റെ ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയുടെ ഭർത്താവ് രജീഷ് ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്. കുടുംബാംഗങ്ങളെ തീ കൊളുത്തിയ ശേഷം 47 കാരനായ രഞ്ജിത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വീട്ടിലെത്തി രഞ്ജിത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. സഹോദരൻ രജീഷും ഭാര്യ സുബിനയും മകനും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയിൽ എത്തിയായിരുന്നു അക്രമം. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രജീഷിനും മകനും പൊള്ളലേറ്റു. ഇവരുടെ അമ്മ നളിനിയും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് കാണാതായ രഞ്ജിത്തിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊള്ളലേറ്റ രജീഷിനെയും മകനെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha