ഗോ ഫസ്റ്റിന് പറക്കാം; അനുമതി നൽകി ഡി.ജി.സി.എ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂഡൽഹി: മൂന്നുമാസത്തിലേറെയായി സർവീസ് നിർത്തിവച്ചിരിക്കുന്ന ഗോ ഫസ്റ്റിന് ഉപാധികളോടെ പറക്കാൻ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി. ഗോ ഫസ്റ്റിന് തുടക്കത്തിൽ 15 ഫ്ലൈറ്റുകൾ ഉപയോഗിച്ച് പ്രതിദിനം 114 സർവീസുകൾ നടത്താം. സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഗോ ഫസ്റ്റിൽ ഡി.ജി.സി.എ മൂന്നുദിവസം നീണ്ടുനിന്ന ഓഡിറ്റ് നടത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പരായി പ്രഖ്യാപിച്ച ഗോ ഫസ്റ്റിന് അനുകൂലമായി രാജ്യാന്തര തർക്ക പരിഹാര ട്രൈബ്യൂണൽ വിധിയും വന്നതിന് പിന്നാലെയാണ് ഡി.ജി.സി.എയുടെ അനുമതി. പ്രവർത്തനം പുനരാരംഭിക്കുന്നതിന് 400 കോടി രൂപയുടെ ഇടക്കാല ധനസഹായം നൽകാൻ വായ്പാദാതാക്കൾ സമ്മതിച്ചിരുന്നു.സൂക്ഷ്മ ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 15 കോടി രൂപ സബ്സിഡി നൽകി

നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (എൻ.സി.എൽ.ടി) പാപ്പരത്വ അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് മേയ് 3 മുതലാണ് ഗോ ഫസ്റ്റ് സർവീസ് നിർത്തിവച്ചത്. പണം നൽകാത്തതിനെ തുടർന്നാണ് എഞ്ചിൻ വിതരണം നിർത്തിയത് എന്ന നിലപാടായിരുന്നു പ്രാറ്റ് ആൻഡ് വിറ്റ്നിയുടേത്. അതേസമയം, സാങ്കേതിക തകരാറുള്ള എഞ്ചിനുകൾ നൽകി എന്നാണ് ഗോ ഫസ്റ്റ് നൽകിയ വിശദീകരണം.ഈ വർഷം ഏപ്രിലിൽ, ഗോ ഫസ്റ്റ് പ്രതിദിനം 195 ഫ്ലൈറ്റുകളാണ് നടത്തിയിരുന്നത്. മേയ് മാസത്തിൽ ഏറ്റവും കൂടുതൽ യാത്രാ സീസണുകൾക്കിടയിൽ ഗോ ഫസ്റ്റ് ഫ്ലൈറ്റുകളുടെ പെട്ടെന്നുള്ള നിർത്തിവയ്ക്കൽ വിമാന നിരക്കുകളിൽ വൻവർദ്ധനവിന് കാരണമായി. ഗോ ഫസ്റ്റ് സർവീസ് പുനരാരംഭിക്കുകയാണെങ്കിൽ, 2004-ൽ മോഡിലഫ്റ്റിന് (ഇപ്പോൾ സ്പൈസ് ജെറ്റ്) ശേഷം ഇതാദ്യമായാണ് പാപ്പരായ ഒരു എയർലൈൻ വീണ്ടും സർവീസ് നടത്തുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha