അക്രമികളും മാലിന്യം തള്ളുന്നവരും പെടും:കണ്ണൂർ നഗരത്തില്‍ വരുന്നു കൂടുതല്‍ ക്യാമറകള്‍,90 വയര്‍ലെസ് കാമറകള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകണ്ണൂർ : കോര്‍പ്പറേഷൻ പരിധിയിലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുും മാലിന്യം കൊണ്ടു തള്ളുന്നവരെ കൈയോടെ പിടികൂടാനും നിരീക്ഷണ ക്യാമറകള്‍ ഒരാഴ്ച്ചയ്ക്കകം പ്രവര്‍ത്തനം ആരംഭിക്കും.ഇതിന് വേണ്ടി സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെ പൂര്‍ത്തിയായി.
ഈ ആഴ്ചയോടെ പൂര്‍ണമായും ക്യാമറകള്‍ സ്ഥാപിച്ചുകഴിയുമെന്നും അധികൃതര്‍ പറഞ്ഞു.
രണ്ടുകോടി രൂപ ചെലവഴിച്ച്‌ 90 വയര്‍ലെസ് കാമറകളാണ് സ്ഥാപിക്കുന്നത്. പുഴാതി, എളയാവൂര്‍ ചോലോറ, പള്ളിക്കുന്ന്, എടക്കാട്, എളയാവൂര്‍ ഡിവിഷനുകളിലും കോര്‍പറേഷൻ ഹെല്‍ത്ത് ഡിവിഷനുകളിലെ പ്രധാന സ്ഥലങ്ങളിലുമാണ് ക്യാമറ സ്ഥാപിക്കുന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങളില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാൻ ക്യാമറകള്‍ സഹായിക്കും.രാത്രി കാലങ്ങളില്‍ ഉള്‍പ്പെടെ നഗരത്തില്‍ അക്രമ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഉള്‍പ്പെടെ പിടികൂടാൻ കാമറകള്‍ സഹായിക്കും.

ക്യാമറക്കണ്ണില്‍ ഈ സ്ഥലങ്ങള്‍
കക്കാട് പുഴ പരിസരം, പുലിമുക്ക്, ധനലക്ഷ്മി ആശുപത്രി, ലേയ മെറിഡിയൻ അത്താഴകടവ്, കക്കാട് പുഴക്ക് സമീപത്തെ അമൃതാ റോഡ്, കിഴുത്തള്ളി ബൈപാസ്, സിറ്റി സ്‌നേഹ തീരം, വലിയകുളം ഇസ്ത്രി പീടിക, സിറ്റി ടാക്‌സി സ്റ്റാൻഡ്, പൂവളപ്പ്, മുണ്ടയാട് ഇൻഡോര്‍ സ്റ്റേഡിയം, വാരം സി.എച്ച്‌ സെന്റര്‍ ആശുപത്രി, കനാല്‍ കൊപ്ര പീടിക, ആനോനി തോട്, ഒറ്റതെങ്ങ് വെല്ലുവക്കണ്ടി ഫുട്ട്പാത്ത്, ഭാനുറോഡ് മാപ്പിള സ്‌കൂള്‍, തോട്ടട ബസ് സ്റ്റോപ്പ്, നടാല്‍ ഗേറ്റ്, ചാല സര്‍ക്കിള്‍ ബൈപാസ് ജംഗ്ഷൻ, ചാല സര്‍ക്കിള്‍ മിംമ്‌സ്, കുറവ പാലം, പയ്യാമ്ബലം ഗേള്‍സ് സ്‌കൂള്‍, പാസ്‌പോര്‍ട്ട് ഓഫിസ് ജംഗ്ഷൻ, പ്ലാസ ജംഗ്ഷൻ, ഒയോത്ത് ശ്മശാനം, ആമ്‌നി ആഡിറ്റോറിയം, കാഞ്ചി കാമാക്ഷി അമ്മാൻ കോവില്‍, എരുമക്കുടി മോസ്‌ക്, ഓട്ടോ പാര്‍ക്ക് താവക്കര, പ്രസ് ക്ലബ് റോഡ്, ഓള്‍ഡ് ബസ് സ്റ്റാൻഡ് ഫ്രൂട്ട് സ്റ്റാളില്‍ സൈഡ്,താണ വാട്ടര്‍ ടാങ്ക്, താണ ബസ് സ്റ്റോപ്പ്, ആനയിടുക്ക് ഗേറ്റ്, നടാല്‍ വായനശാല, പള്ളിക്കുന്ന് സോണല്‍ ഓഫിസ്, പുഴാതി സോണല്‍ ഓഫിസ്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha