തലശ്ശേരിയിൽ പനി ബാധിച്ചു 9 വയസുകാരി മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: തലശ്ശേരിയിൽ പനി ബാധിച്ചു 9 വയസുകാരി മരിച്ചു .തലശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ്ങ്‌ ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ ഒമ്പത് വയസുകാരിയായ മകളാണ് അസ്‌ക സോയ.

വെള്ളിയാഴ്‌ച രാത്രിയാണ്‌ ജനറൽ ആശുപത്രി ബേബിവാർഡിൽ പ്രവേശിപ്പിച്ചത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ മാറ്റി.
ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു.

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ 5 മണിയോടെയാണ്‌ മരണം. എച്ച്‌വൺ എൻവൺ പനിയാണെന്ന്‌ സംശയിക്കുന്നു. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒപിയിൽ ചികിത്സതേടിയിരുന്നു. അമ്മയോടൊപ്പം നടന്നാണ്‌ വെള്ളിയാഴ്‌ച ആശുപത്രിയിലെത്തിയത്‌. ജനിഷ 8 മാസമായി തലശേരിയിലെത്തിയിട്ട്‌. വാടക വീട്ടിലാണ്‌ താമസം.

 പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha