യുവതിയുടെ മരണം: ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് 8 ലക്ഷം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യാമ്പലം ബേബി ബീച്ചിനടുത്ത് കടലിൽ മരിച്ച പള്ളിക്കുന്നിലെ റോഷിതയ്ക്ക് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത് എട്ട് ലക്ഷം രൂപയെന്ന് പോലീസ്. എസിപി ടി കെ രത്നകുമാർ, സൈബർ സെൽ സിഐ സനൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊർജിതമാക്കി.

വിവരം യഥാസമയം സൈബർ സെല്ലിനെയോ പോലീസിനെയോ അറിയിച്ചിരുന്നു എങ്കിൽ പണം നഷ്ടപ്പെടില്ലായിരുന്നു എന്ന് എസിപി പറഞ്ഞു. പലരുടെയും അക്കൗണ്ടിലേക്ക് പണം പോയിട്ടുണ്ട്. റോഷിതയുടെ ഫോണും വിശദമായി പരിശോധിച്ചു.

ഓൺലൈൻ സാമ്പത്തിക ഇടപാടിൽ വിവിധ ഘട്ടങ്ങളിലായി യുവതി പണം നിക്ഷേപിച്ചതായി കണ്ടെത്തി. 10,000 രൂപ മുതൽ നിക്ഷേപിച്ച് ആയിരുന്നു തുടക്കം. പിന്നീട് ലക്ഷങ്ങളിലേക്ക് മാറുക ആയിരുന്നു. തുടക്കത്തിൽ ലഭിച്ച ലാഭത്തിൽ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെടുക ആയിരുന്നു.


Advertisement

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha