പാമ്പുരുത്തി: വായനാ മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാമ്പുരുത്തി മാപ്പിള എ യു പി സ്കൂളിൽ സംഘടിപ്പിച്ച വായനാ വസന്തം പരിപാടിയിൽ റിട്ട: അധ്യാപകൻ കെ.പി ചന്ദ്രൻ മാസ്റ്റർ ലൈബ്രറിക്ക് നൽകുന്ന അഞ്ഞൂറോളം പുസ്തകങ്ങൾ ലൈബ്രേറിയൻ ഫർസീന ടീച്ചർക്ക് കൈമാറി.
ഹെഡ്മാസ്റ്റർ സി രഘുനാഥിൻ്റെ അധ്യക്ഷതയിൽ വി.മനോമോഹനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് എം എം അമീർ ദാരിമി, സ്കൂൾ മാനേജർ എം അബ്ദുൽ അസീസ് ഹാജി, ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറയും വിദ്യാർത്ഥികളും പാമ്പുരുത്തി പാലത്തിന് സമീപത്ത് നിന്നും പുസ്തക വണ്ടിക്ക് ഉജ്ജ്വല സ്വീകരണം നൽകി.
സ്കൂൾ ഹാളിൽ പുസ്തക പ്രദർശനവും നടത്തി.സ്കൂൾ പൂർവ്വ വിദ്യാർത്ഥി വി.ടി ശുഹൈബിൻ്റെ പ്രത്യേക സ്നേഹോപഹാരം ചടങ്ങിൽ ചന്ദ്രൻ മാഷിനു കൈമാറി.
എം. മുസമ്മിൽ, പി.വി രത്നം ആശംസകൾ നേർന്നു. എം പി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് സഫ്വാൻ എം, അദീബ എം, ജസീല, ഹർഷ സി വി എന്നിവർ സംബന്ധിച്ചു. കെ.പി ഇബ്രാഹിം സ്വാഗതവും കെ. കെ ഫർസീന നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു